Follow KVARTHA on Google news Follow Us!
ad

Protest | കാഞ്ഞിരപ്പള്ളിയില്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; ആളറിയാതെ ദഹിപ്പിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍

മാറിയത് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് ലഭിച്ചവര്‍ Body changed from hospital; Relative's protest after funeral
കോട്ടയം: (KVARTHA) കാഞ്ഞിരപ്പള്ളിയിലെ ഒരു ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ(86)യുടെ മൃതദേഹത്തിന് പകരമാണ് ബന്ധുക്കള്‍ക്ക് മറ്റൊരു മൃതദേഹം നല്‍കിയത്.

എന്നാല്‍ ശോശാമ്മയുടെ മൃതദേഹം ലഭിച്ചവര്‍ ദഹിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ശോശാമ്മയുടെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിക്കെതിരെയാണ് പരാതി.

കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സി എസ് ഐ പള്ളിയില്‍ വ്യാഴാഴ്ച (09.11.2023) രാവിലെ 10 മണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്‌കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്.

പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ശോശാമ്മയുടെ മൃതദേഹം മറ്റൊരു കുടുംബത്തിന് നല്‍കിയിരുന്നു. മൃതദേഹം കൊടുത്ത കുടുംബം സംസ്‌കാരം നടത്തിയതായി പിന്നീട് വ്യക്തമായി. എന്നാല്‍ ഇവര്‍ക്ക് മൃതദേഹം മാറിപ്പോയത് മനസിലാക്കാനാകുമായില്ലെന്ന് പറയുന്നു. സംഭവത്തില്‍ ശോശാമ്മയുടെ ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധിക്കുകയാണ്. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി.




Keywords: News, Kerala, Kerala-News, Kottayam-News, Kottayam News, Kanjirappally News, Dead Body, Change, Transferred, Conflict, Hospital, Funeral, Premises, Complaint, Body changed from hospital; Relative's protest after funeral.

Post a Comment