Follow KVARTHA on Google news Follow Us!
ad

Criticized | എം വി ആര്‍ മഹാനായ കമ്യൂണിസ്റ്റെങ്കില്‍ അദ്ദേഹത്തെ വേട്ടയാടിയവര്‍ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് ബി ജെ പി നേതാവ് എന്‍ ഹരിദാസ്

അന്ന് എംവി ജയരാജന്റെ പാര്‍ടി ചെയ്ത് കൂട്ടിയ സമാനതകളില്ലാത്ത അക്രമം കേരള സമൂഹം ഇന്നും ഞെട്ടലോടെയാണ് ഓര്‍ക്കുന്നത് BJP Leader, N Haridas Criticized
കണ്ണൂര്‍: (KVARTHA) സിഎംപി നേതാവായിരുന്ന എംവി രാഘവന്‍ മഹാനായ കമ്യൂണിസ്റ്റാണെങ്കില്‍ അദ്ദേഹത്തെ ഉന്‍മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കിയ എംവി ജയരാജനും അദ്ദേഹത്തിന്റെ പാര്‍ടിയും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എംവി ജയരാജന്‍ ഡി വൈ എഫ് ഐ നേതാവായിരുന്ന കാലത്താണ് കൂത്തുപറമ്പില്‍ എംവി രാഘവനെതിരെ അക്രമം അഴിച്ച് വിട്ടതും തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തത്.

BJP Leader N Haridas Criticized MV Jayarajan, Kannur, News, BJP Leader, N Haridas Criticized, MVR, March, Railway Station, Kerala.

തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു. സര്‍കാര്‍ ഓഫീസുകളും കെ എസ് ആര്‍ ടി സി ബസുകളും തീവെച്ച് നശിപ്പിക്കപ്പെട്ടു. എം വി ആര്‍ ആരംഭിച്ചതാണെന്ന ഒറ്റക്കാരണത്താല്‍ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തു കേന്ദ്രത്തിലെ മിണ്ടാപ്രാണികളെ പോലും സിപിഎം സംഘം ചുട്ടു കൊന്നു. വര്‍ഗ ശത്രുവായി കണ്ടാണ് അന്ന് സിപിഎം എം വി ആറിനെ ഉന്‍മൂലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. അന്ന് എംവി ജയരാജന്റെ പാര്‍ടി ചെയ്ത് കൂട്ടിയ സമാനതകളില്ലാത്ത അക്രമം കേരള സമൂഹം ഇന്നും ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.

ഇപ്പോള്‍ സിപിഎമിന് എം വി ആര്‍ മഹാനാണെങ്കില്‍ വെടിയേറ്റ് മരിച്ചവരോടും പുഷ്പനോടും എന്ത് നീതിയാണ് കാണിക്കുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. എം വി ആറിനെ വേട്ടയാടിയവര്‍ അദ്ദേഹം മഹാനാണെന്ന് പറഞ്ഞ് അനുസ്മരണ സമ്മേളനം നടത്തുന്നു. എം വി ആര്‍ വന്ന് സഖാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് അന്ന് സിപിഎം നേതൃത്വം പറഞ്ഞ് പ്രചരിപ്പിച്ചത്.

വെടിവെപ്പിന്റെ പേരില്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിച്ചതും കോടികളുടെ പൊതുമുതല്‍ നശിപ്പിച്ചതും തെറ്റായിപ്പോയെന്ന് സിപിഎം പരസ്യമായി പറയണം. എം വി ആറിന്റെ മകനെ വേദിയിലിരുത്തിയാണ് ജയരാജന്റെ വിടുവായത്വം. ജയരാജന്‍ അപാരമായ തൊലിക്കട്ടിയുള്ള നേതാവാണെന്നും ഓന്ത് നിറംമാറുന്നത് പോലെ നിലപാട് മാറ്റുകയാണെന്നും ഹരിദാസ് പറഞ്ഞു.

കഴഞ്ഞ ദിവസം എംവി ജയരാജന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച് നടത്തിയിരുന്നു. എന്നാല്‍ പൊതു സമൂഹത്തോട് അല്‍പമെങ്കിലും വിധേയത്വമുണ്ടെങ്കില്‍ അദ്ദേഹം മാര്‍ച് നടത്തേണ്ടിയിരുന്നത് റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നില്ല, മറിച്ച് ട്രഷറിയിലേക്കായിരുന്നു. കാരണം 5000 രൂപ പോലും ട്രഷറിയില്‍ മാറ്റിയെടുക്കാനാവാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ക്ഷേമ പെന്‍ഷനില്ല, ശമ്പളമില്ല, സപ്ലൈകോയില്‍ സാധന സാമഗ്രികളില്ല. ഇടത് ഭരണത്തില്‍ ബംഗാളിലെന്താണോ സംഭവിച്ചത് അതേ രീതിയിലുള്ള അരാജകത്വമാണ് കേരളത്തിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Keywords: BJP Leader N Haridas Criticized MV Jayarajan, Kannur, News, BJP Leader, N Haridas Criticized, MVR, March, Railway Station, Kerala.  

Post a Comment