R Ashoka | ഒടുവിൽ 6 മാസത്തിന് ശേഷം കർണാടകയിൽ പ്രതിപക്ഷ നേതാവായി; ആർ അശോകയെ നിയമിച്ച് ബിജെപി
Nov 18, 2023, 10:23 IST
ബെംഗ്ളുറു: (KVARTHA) മുൻ ഉപമുഖ്യമന്ത്രിയും ഏഴ് തവണ എംഎൽഎയുമായ ആർ അശോകയെ കർണാടക പ്രതിപക്ഷ നേതാവായി ബിജെപി തിരഞ്ഞെടുത്തു. 66 എംഎൽഎമാരുള്ള ബിജെപി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാണ്. പുതിയ സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര വിളിച്ചുചേർത്ത ബിജെപി നിയമസഭാ കക്ഷി യോഗമാണ് അശോകയെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് വൊക്കലിഗ നേതാവായ ആർ അശോകയുടെ പേര് നിർദേശിച്ചത്, മുൻ മന്ത്രി വി സുനിൽ കുമാർ പിന്തുണച്ചു. പാർടിക്കുളിലെ തർക്കങ്ങളെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസമായിട്ടും ബിജെപിക്ക് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമിനെയും പാർട്ടി ഹൈക്കമാൻഡ് നിരീക്ഷകരായി അയച്ചിരുന്നു. അതിനിടെ, സംസ്ഥാന ബിജെപിയെ ഒരു കുടുംബത്തിൽ ഒതുക്കരുതെന്ന് പറഞ്ഞ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ വിവാദം സൃഷ്ടിച്ചു.
Keywords: News, National, Karnataka, R Ashoka, Leader Of Opposition, BJP, MLA, Politics, Controversy, Legislative Assembly, BJP Appoints R Ashoka As Leader Of Opposition In Karnataka Legislative Assembly. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.