Follow KVARTHA on Google news Follow Us!
ad

Rescued | യാത്രക്കാരിക്ക് വിമാനത്തില്‍വെച്ച് അവിചാരിതമായി അപസ്മാരം; തക്ക സമയത്ത് ആശ്വാസമായെത്തി ഡോക്ടര്‍; നന്ദി പറഞ്ഞ് എയര്‍ ഇന്‍ഡ്യ

സന്ദര്‍ഭം വിവരിക്കുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ Bengaluru Doctor, National News, New Delhi News, Recalls, Help, Woman, Seizures, Air Indi
ന്യൂഡെല്‍ഹി: (KVARTHA) യാത്രക്കാരിക്ക് വിമാനത്തില്‍വെച്ച് അവിചാരിതമായി അപസ്മാരം വന്നപ്പോള്‍ തക്ക സമയത്ത് ആശ്വാസമായെത്തി ഡോക്ടര്‍. ഡെല്‍ഹി - ടോറാന്റോ വിമാനത്തിലാണ് മറ്റു യാത്രികരെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.

മധ്യവയസ്‌കയായ ഒരു സ്ത്രീക്ക് അപസ്മാരം ബുദ്ധമുട്ടുണ്ടാക്കിയതിനെ കുറിച്ച്, സഹായത്തിനെത്തിയ ബെംഗ്‌ളൂറുവിലെ ഒരു ഡോക്ടര്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍. വിമാനത്തിലെ യാത്രക്കാരനായിരുന്നു ഈ ഡോക്ടറും.

വിമാനയാത്രയ്ക്കിടെ ഉണ്ടായ അത്യാഹിതം ഒഴുവാക്കുന്നതിനായി താനും സഹയാത്രക്കാരനായ മറ്റൊരു ഡോക്ടറും എന്താണ് ചെയ്തതെന്ന് വിവരിക്കുന്ന ഡോക്ടര്‍ സുന്ദര്‍ ശങ്കറിന്റെ കുറിപ്പാണ് സാമൂഹിക മാധ്യമത്തില്‍ വൈറലായത്. ഡോ. സുന്ദര്‍ ശങ്കര്‍ തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഈ അനുഭവം പങ്കുവച്ചത്.

'ഡെല്‍ഹിയില്‍ നിന്ന് @airindia വഴി ടൊറന്റോയിലേക്കുള്ള യാത്രാമധ്യേ, എന്നെയും ടൊറന്റോയില്‍ നിന്നുള്ള ഒരു റേഡിയോളജിസ്റ്റ് സതീഷിനെയും അപസ്മാരം വന്ന ഒരു മധ്യവയസ്‌കയെ സഹായിക്കാന്‍ വിളിച്ചു. ഫ്‌ലൈറ്റ് അപ്പോഴും പറന്നുയര്‍ന്നിരുന്നില്ല, ഭാഗ്യവശാല്‍ സുപ്രധാന കാര്യങ്ങള്‍ക്കൊന്നും കുഴപ്പമില്ലായിരുന്നു. പ്രാദേശിക ഡോക്ടര്‍മാരുടെ സഹായത്തോടെ ഞങ്ങള്‍ക്ക് അവളെ ഇറക്കാന്‍ കഴിഞ്ഞു'- ഡോക്ടര്‍ കുറിച്ചു.

ഒപ്പം അദ്ദേഹം എയര്‍ ഇന്‍ഡ്യ ജീവനക്കാരുടെ സഹകരണത്തെയും പ്രശംസിച്ചു, സുരക്ഷാ ആശങ്കകള്‍ക്ക് നന്ദി, മുഴുവന്‍ വിമാനങ്ങളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുകയും ക്ലിയറന്‍സ് നടത്തുകയും ചെയ്തു. ഫ്‌ലൈറ്റ് ഒരു മണിക്കൂര്‍ വൈകിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. സുന്ദറിന്റെ അടിയന്തര സഹായത്തിന് എയര്‍ ഇന്‍ഡ്യയും നന്ദി പറഞ്ഞു. 'പ്രിയപ്പെട്ട മിസ്റ്റര്‍ ശങ്കരന്‍, നിങ്ങള്‍ വഹിച്ച പങ്കുവഹിച്ചതിന് ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നു! നന്ദി. ആളുകള്‍ക്ക് വേണ്ടി തങ്ങളുടെ സഹായഹസ്തങ്ങള്‍ നീട്ടാന്‍ ഒരിക്കലും മടിക്കാത്ത, നിങ്ങളെപ്പോലെയുള്ള ഒരു വ്യക്തിത്വം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത് എല്ലായ്‌പ്പോഴും അനുഗ്രഹമായി കരുതുന്നു. ഞങ്ങളുടെ സ്റ്റാഫിന്റെ പ്രതിബദ്ധത ശ്രദ്ധിച്ചതിന് നന്ദി, തീര്‍ച്ചയായും നിങ്ങളുടെ അഭിനന്ദനം അഭിയിക്കും.'- എയര്‍ ഇന്‍ഡ്യ മറുപടി നല്‍കി.




Keywords: News, National, National-News, Video, Bengaluru Doctor, National News, New Delhi News, Recalls, Help, Woman, Seizures, Air India, Delhi-Toronto Flight, Epilepsy, Plane, Bengaluru doctor recalls helping woman with seizures on Air India Delhi-Toronto flight.

Post a Comment