Follow KVARTHA on Google news Follow Us!
ad

Died | പ്രശസ്ത ബംഗാളി സംവിധായകന്‍ ഗൗതം ഹല്‍ദര്‍ അന്തരിച്ചു; വിയോഗം സാംസ്‌കാരിക രംഗത്തിന് തീരാ നഷ്ടമാണെന്ന് മമത ബാനര്‍ജി

2003ല്‍ പുറത്തിറങ്ങിയ ബാലോ തോകോ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത് Bengali Filmmaker, Died, Director, Mamata Banerjee, National News
കൊല്‍കത: (KVARTHA) പ്രശസ്ത ബംഗാളി സംവിധായകന്‍ ഗൗതം ഹല്‍ദര്‍ (67)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. പുലര്‍ചെ നെഞ്ച് വേദനയെ തുടര്‍ന്ന് കൊല്‍കതയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംവിധായകന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഗൗതം ഹല്‍ദറിന്റെ വിയോഗം സാംസ്‌കാരിക രംഗത്തിന് തീരാ നഷ്ടമാണെന്ന് മമത എക്‌സില്‍ കുറിച്ചു. നാടകത്തിലൂടെയാണ് ഗൗതം ഹല്‍ദര്‍ സിനിമയിലെത്തിയത്. 80 ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Bengali filmmaker, theatre personality Goutam Halder died at 67, Kolkata, News, Bengali Filmmaker, Died, Director, Mamata Banerjee, Hospital, Treatment, National News

2003ല്‍ പുറത്തിറങ്ങിയ ബാലോ തോകോ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡ് താരം വിദ്യ ബാലനായിരുന്നു പ്രധാനവേഷത്തിലെത്തിയത്. 2019 ല്‍ നിര്‍വാണ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

Keywords: Bengali filmmaker, theatre personality Goutam Halder died at 67, Kolkata, News, Bengali Filmmaker, Died, Director, Mamata Banerjee, Hospital, Treatment, National News. 

Post a Comment