Follow KVARTHA on Google news Follow Us!
ad

Banned | ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍; ഉടുമ്പന്‍ചോലയിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം

ഇതു സംബന്ധിച്ച ഉത്തരവ് കലക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി Landslide, Report, Collector, Kerala News
തിരുവനന്തപുരം: (KVARTHA) ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഉടുമ്പന്‍ ചോലയിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം. ഉടുമ്പന്‍ചോല താലൂകിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വിലേജുകളിലാണ്(Village) ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുകളും ഉണ്ടായത്.

Ban on night travel to Udumbanchola, Thiruvananthapuram, News, Landslide, Report, Collector, Passengers, Protection, Order, Kerala News

ഈ സാഹചര്യത്തിലാണ് മൂന്നാര്‍-കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകിട്ട് ഏഴു മണി മുതല്‍ രാവിലെ ആറു വരെ) തിങ്കളാഴ്ച മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് കലക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി.

നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകള്‍ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രികാല യാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.

Keywords: Ban on night travel to Udumban Chola, Thiruvananthapuram, News, Landslide, Report, Collector, Passengers, Protection, Order, Kerala News.  

Post a Comment