Diwali | മൺചെരാതുകളിൽ ഒരേസമയം 22 ലക്ഷം ദീപങ്ങൾ തെളിയിച്ചു; ഗിന്നസ് റെക്കോർഡിൽ ഇടം നേടി അയോധ്യയിലെ ദീപോത്സവം; വീഡിയോ

 


ലക്നൗ: (KVARTHA) ദീപാവലിയോടനുബന്ധിച്ച് ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയുടെ ഘാട്ടിൽ ശനിയാഴ്ച രാത്രി 22.23 ലക്ഷം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് കുറിച്ചു. 'ദീപോത്സവ് 2023' എന്ന് പേരിട്ട ഈ പരിപാടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദി ബെൻ പട്ടേലും പങ്കെടുത്തു.

Diwali | മൺചെരാതുകളിൽ ഒരേസമയം 22 ലക്ഷം ദീപങ്ങൾ തെളിയിച്ചു; ഗിന്നസ് റെക്കോർഡിൽ ഇടം നേടി അയോധ്യയിലെ ദീപോത്സവം; വീഡിയോ

പുതുതായി സൃഷ്ടിച്ച റെക്കോഡിന്റെ സർട്ടിഫിക്കറ്റ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അധികൃതർ മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ വർഷത്തെ റെക്കോർഡാണ് ഈ ദീപോത്സവ് തകർത്തത്. കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ അയോധ്യയിൽ മാത്രം 15.76 ലക്ഷം മൺചെരാതുകൾ തെളിയിച്ചിരുന്നു.

സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോർഡിട്ട ദീപോത്സവം. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി. 2017ൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് അയോധ്യയിൽ ദീപോത്സവം ആഘോഷങ്ങൾ ആരംഭിച്ചത്. 2017ൽ ഏകദേശം 51, 000 ദീപങ്ങൾ കത്തിച്ചു, 2019- ൽ അത് 4.10 ലക്ഷമായി ഉയർന്നു. 2020- ൽ ആറ് ലക്ഷത്തിലധികം മൺവിളക്കുകളും 2021- ൽ ഒമ്പത് ലക്ഷത്തിലേറെയും തെളിയിച്ചു.

Keywords: News, Diwali, National, Lucknow, Deepotsav, 22.23 Lakh, World, Certificate, Guinness, Uttar Pradesh, Mukya Manthri, Ayodhya sets new Guinness World record by lighting 22.23 lakh diyas during 'Deepotsav'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia