Follow KVARTHA on Google news Follow Us!
ad

Complaint | വാഹനത്തില്‍ ലഹരിമരുന്ന് സൂക്ഷിച്ചെന്ന് ആരോപിച്ച് പോളിടെക്നിക് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ് ചീഫ്; കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉറപ്പ്

നട്ടെല്ലിന് പൊട്ടലുണ്ടെന്നും മൂന്നുമാസം പൂര്‍ണമായും കിടന്ന് വിശ്രമം എടുക്കണമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം Complaint, Attack, Police, Probe
കൊച്ചി: (KVARTHA) വാഹനത്തില്‍ ലഹരിമരുന്ന് സൂക്ഷിച്ചെന്ന് ആരോപിച്ച് പോളിടെക്നിക് വിദ്യാര്‍ഥിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോട്ടയം പൊലീസ് ചീഫ് കെ കാര്‍ത്തിക്ക്. പൊലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാലാ ഡിവൈ എസ്പിയ്ക്കാണ് അന്വേഷണച്ചുമതല.

ttacked Student; Complaint Against Police, Kochi, News, Complaint, Attack, Police, Probe, Threat, Doctor, Treatment, Kerala

വളയന്‍ചിറങ്ങര സ്വദേശിയായ പാര്‍ഥിപനെയാണ് വാഹനപരിശോധനയ്ക്കിടെ പാലാ പൊലീസ് ക്രൂരമായി മര്‍ദിച്ചത് എന്നാണ് പരാതി. ഞായറാഴ്ച വിദ്യാര്‍ഥി പാലായിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതിനിടെ പൊലീസ് കാറിന് കൈ കാണിച്ചു. ലൈസന്‍സ് ഇല്ലാത്തതിനാല്‍ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് കാറില്‍ ലഹരിയുണ്ടെന്ന് ആരോപിച്ച് മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. എന്നാല്‍, വാഹനത്തില്‍ നിന്നും ലഹരിവസ്തുക്കളൊന്നും കിട്ടാത്തതിനാല്‍ പാര്‍ഥിപനെ വിട്ടയച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ മറ്റു കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥി പറയുന്നു.

സ്റ്റേഷനില്‍നിന്നിറങ്ങി സമീപത്തെ ആശുപത്രിയില്‍ പോയെങ്കിലും തെന്നിവീണെന്നായിരുന്നു ഡോക്ടര്‍മാരോട് പറഞ്ഞത്. തിരികെ വീട്ടിലെത്തിയ ശേഷം വേദന കടുത്തതോടെ വീട്ടുകാര്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാര്‍ഥിപന്റെ നട്ടെല്ലിന് പൊട്ടലുണ്ടെന്നും മൂന്നുമാസം പൂര്‍ണമായും കിടന്ന് വിശ്രമം എടുക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് അമ്മ നിഷ പറയുന്നു. മകനെ അകാരണമായി മര്‍ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും നിഷ ആവശ്യപ്പെട്ടു.

Keywords: Attacked Student; Complaint Against Police, Kochi, News, Complaint, Attack, Police, Probe, Threat, Doctor, Treatment, Kerala. 

Post a Comment