Follow KVARTHA on Google news Follow Us!
ad

Gaza war | അസാധാരണ അറബ് - ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനം; ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം; സ്വതന്ത്ര ഫലസ്തീൻ അംഗീകരിക്കുക മാത്രമാണ് സമാധാനത്തിന് ഒരേയൊരു പരിഹാരമെന്ന് സഊദി

മാനുഷിക ദുരന്തം തടയുന്നതിൽ യു എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ Hamas, Israel, Gaza, ലോക വാർത്തകൾ, Gulf N
റിയാദ്: (KVARTHA) ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് അറബ് - ഇസ്ലാമിക് ഉച്ചകോടിയിൽ ആഹ്വാനം. അറബ് ലീഗ് - ഇസ്ലാമിക് കോർഡിനേഷൻ യോഗങ്ങൾ പ്രത്യേകം ചേരുന്നത് ഒഴിവാക്കിയാണ് അടിയന്തര പ്രാധാന്യമുള്ള അറബ് ലീഗ് - ഇസ്ലാമിക് കോർഡിനേഷൻ ഉച്ചകോടി റിയാദിൽ സൗദി വിളിച്ചു ചേർത്തത്. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളും ഭരണാധികാരികളും യോഗത്തിൽ പങ്കെടുത്തു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം അൽ റൈസി സൗദിയിലെത്തിയതും ശ്രദ്ധേയമായി.
 


മാനുഷിക ദുരന്തം തടയുന്നതിൽ യു എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ എന്നത് അംഗീകരിക്കുക മാത്രമാണ് മേഖലയിലെ സമാധാനത്തിന് ഒരേയൊരു പരിഹാരമെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഗസ്സയിലെ യുദ്ധം തടയുന്നതിനും രാജ്യം അക്ഷീണമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും നിരായുധരായ സാധാരണക്കാരും കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം ഇരകളാക്കപ്പെടുകയും ആശുപത്രികൾ, ആരാധനാലയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിക്കുകയും ചെയ്ത ഫലസ്തീനിലെ നിഷ്ഠൂരമായ യുദ്ധത്തെ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സയിലെ മാനുഷിക ഇടനാഴികൾ സുരക്ഷിതവും ശാശ്വതമായ സഹായ വിതരണത്തിനായി തുറന്ന് തുടരണമെന്ന് ജോർദാനിയൻ രാജാവ് അബ്ദുല്ല രണ്ടാമൻ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങളിലേക്ക് വെള്ളം, ഭക്ഷണം, മരുന്ന് എന്നിവ ഇസ്രാഈൽ തടയുന്നത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗസ്സയ്‌ക്കെതിരായ അന്ധമായ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ആവശ്യപ്പെട്ടു. ഇസ്‌ലാമിക ലോകം മുഴുവൻ ഐക്യപ്പെടണം, ഈ ഐക്യത്തിലൂടെ നമുക്ക് പ്രശ്‌നം പരിഹരിക്കാനാകും. യുഎന്നിൽ അമേരിക്ക ഇസ്രാഈലിനെ പിന്തുണയ്ക്കുകയും ഫലസ്തീനികളെ കൊല്ലുന്നത് തടയുന്ന പ്രമേയങ്ങൾ വീറ്റോ ചെയ്യുകയും ചെയ്യുന്നു. കൂടുതൽ കൊല്ലാനും കൂടുതൽ ബോംബാക്രമണം നടത്താനും കൂടുതൽ ഷെല്ലുകളിടാനും ഇസ്രാഈലിന് ഇത് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശ സേന ജനങ്ങൾക്കെതിരെ സമാനതകളില്ലാത്ത ഉന്മൂലന യുദ്ധം ആരംഭിക്കുകയും എല്ലാ അതിർവരമ്പുകളും മറികടക്കുകയും ചെയ്തുവെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു, അധിനിവേശ അധികൃതരും അവരെ പിന്തുണയ്ക്കുന്നവരും ഓരോ കുട്ടിയുടെയും സ്ത്രീകളുടെയും കൊലപാതകത്തിന്റെ ഉത്തരവാദികളാണെന്നും അദ്ദേഹം വിമർശിച്ചു. പ്രതിസന്ധിക്ക് ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്താത്തതിന്റെ ഉത്തരവാദിത്തം അമേരിക്കയ്ക്ക് ആന്നെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.

ഗസ്സയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി പറഞ്ഞു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജീവൻ നഷ്ടപ്പെട്ടവരിൽ 73% സ്ത്രീകളും കുട്ടികളുമാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്നും ആശുപത്രികൾ, ആരാധനാലയങ്ങൾ അടക്കം ക്രൂരമായി ലക്ഷ്യമിടുന്നതും വാക്കുകൾക്ക് വിവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം

കൂട്ടക്കൊലകൾ തടയാനും യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ അന്താരാഷ്ട്ര നിയമത്തിന് അതീതമായി കണക്കാക്കുന്നത് എത്രത്തോളം തുടരുമെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പ്, അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രത്യേക യോഗം ചേർന്നു.

Keywords: News, Malayalam-News, World, Israel-Palestine-War, Gulf, Hamas, Israel, Gaza, Gulf News, Arab and Muslim leaders call for immediate end to Gaza war

Post a Comment