Follow KVARTHA on Google news Follow Us!
ad

Bus Accident | സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറി 3 മരണം, 2പേര്‍ക്ക് പരുക്ക്

യാത്രക്കാരെല്ലാം സുരക്ഷിതരാണ് Bus Accident, Dead, Injury, Obituary, Hospitalized, National News
വിശാഖപട്ടണം: (KVARTHA) സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആന്ധ്രയിലെ വിജയവാഡ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ബസ് നിയന്ത്രണം വിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Andhra Pradesh: Passengers mowed down at Vijayawada bus stand, three dead | VIDEO, Andra Pradesh, News, Bus Accident, Dead, Injury, Obituary, Hospitalized, Passengers, National News

നിര്‍ത്തിയിട്ടിരുന്ന ബസ് പെട്ടെന്ന് തന്നെ പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറി മുന്നോട്ടുനീങ്ങുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയത്ത് ബസില്‍ 24 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പ്ലാറ്റ് ഫോമില്‍ ബസ് കാത്തുനിന്നവരാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി എ പി എസ് ആര്‍ ടി സി വൈസ് ചെയര്‍മാന്‍ ദ്വാരക തിരുമല റാവു അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സ എ പി എസ് ആര്‍ ടി സി വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. 60 വയസ് പ്രായം വരുന്നയാളായിരുന്നു ഡ്രൈവര്‍. ബസിന് തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഡ്രൈവറുടെ പിഴവ് കൊണ്ടാണോ അതോ സാങ്കേതിക തകരാര്‍ മൂലമാണോ അപകടം എന്നതടക്കം അന്വേഷിക്കുമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരേയും മാറ്റിയിട്ടുണ്ട്.

Keywords: Andhra Pradesh: Passengers mowed down at Vijayawada bus stand, three dead | VIDEO, Andra Pradesh, News, Bus Accident, Dead, Injury, Obituary, Hospitalized, Passengers, National News.

Post a Comment