Follow KVARTHA on Google news Follow Us!
ad

Megan Rice | 'പ്രചോദനമായത് ഗസ്സയിലെ ജനങ്ങളുടെ അചഞ്ചലമായ ചെറുത്തുനിൽപ്പ്'; അമേരിക്കൻ ആക്ടിവിസ്റ്റും ടിക് ടോക്കറുമായ മേഗൻ റൈസിന്റെ ഇസ്ലാം മത ആശ്ലേഷണം ചർച്ചയായി; ഖുർആൻ പഠിപ്പിക്കാനും രംഗത്ത്

ഹിജാബ് ധരിക്കുന്നതിന്റെ സുരക്ഷിതത്വവും പ്രകടിപ്പിച്ചു Megan Rice, Gaza, Palestine, ലോക വാർത്തകൾ,
വാഷിംഗ്ടൺ: (KVARTHA) അമേരിക്കൻ ആക്ടിവിസ്റ്റും ടിക് ടോക്കറുമായ മേഗൻ റൈസിന്റെ ഇസ്ലാം മത ആശ്ലേഷണം വലിയ ചർച്ചയാണ് ഉയർത്തിയിരിക്കുന്നത്. ഗസ്സയിലെ ജനങ്ങളുടെ അചഞ്ചലമായ ചെറുത്തുനിൽപ്പാണ് തന്റെ മതപരിവർത്തനത്തിന് ഉത്തേജനമെന്ന് മേഗൻ പറയുന്നു. ടിക് ടോക് പേജിൽ തത്സമയ സംപ്രേക്ഷണത്തിലൂടെയാണ് അവർ ഇസ്ലാം മതം സ്വീകരിച്ച കാര്യം അറിയിച്ചത്.
 


@megan_b_rice എന്ന സ്വന്തം ടിക് ടോക് ഹാൻഡിൽ ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രഖ്യാപനമായ 'ശഹാദത് കലിമ' ഉച്ചരിക്കുന്നത് കാണാം. ഹിജാബ് ധരിക്കുന്നതിന്റെ സുരക്ഷിതത്വവും അവർ പ്രകടിപ്പിച്ചു. തടസങ്ങളില്ലാതെ സ്ത്രീകൾക്ക് വിവാഹമോചനത്തിനും പുനർവിവാഹത്തിനും ഉള്ള സ്വാതന്ത്ര്യവും ഖുർആനിൽ കണ്ടെത്തിയതായി മേഗൻ പറഞ്ഞു.

ഫലസ്തീൻ ജനതയുടെ ശക്തിയിലും വിശ്വാസത്തിലും തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് മേഗന്റെ ഇസ്‌ലാമിലേക്കുള്ള യാത്ര ആരംഭിച്ചത്. ഖുർആൻ വായിക്കാൻ മേഗനെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ഇതിനോട് നെറ്റിസൻസ് പ്രതികരിച്ചത്, ഇത് ഖുർആനിനെ കൂടുതൽ പഠിക്കാൻ അവരെ പ്രേരിപ്പിച്ചു. 'ഗവേഷണം നടത്താനും പഠിക്കാനും എനിക്ക് താത്‌പര്യമുണ്ട്. ഗസ്സയിലെ ജനങ്ങളുടെ ശക്തിയുടെ ഉറവിടത്തിന്റെ രഹസ്യം അറിയാൻ ഞാൻ ഖുർആൻ വായിക്കാൻ തുടങ്ങി', ടിക് ടോകിൽ പങ്കിട്ട ഒരു വീഡിയോയിൽ അവർ പറഞ്ഞു,

ഇസ്ലാമിനെ കുറിച്ച് കൂടുതൽ മനസിലാക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും മേഗൻ ടിക് ടോകിൽ ഖുർആൻ ബുക്ക് ക്ലബ് ആരംഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഫലസ്തീനികൾ ഖുർആനും അതിന്റെ പഠിപ്പിക്കലുകളും ഇത്രയധികം വിലമതിക്കുന്നതെന്ന് മനസിലാക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യമെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അവർ വ്യക്തമാക്കി.

Keywords:News, Malayalam-News, World, Israel-Palestine-War, Megan Rice, Gaza, Palestine, American TikToker Megan Rice converts to Islam

Post a Comment