പരുക്കേറ്റവരെ ആദ്യം കടത്തിവിടും. പിന്നെ മറ്റുള്ളവർക്ക് പ്രവേശിക്കാം. അതിർത്തിയിൽ 500 പേർ ഈജിപ്തിൽ പ്രവേശിക്കാൻ കാത്തുനിൽക്കുകയാണ്. ഗസ്സയിൽ ഏകദേശം 7000 പേർക്ക് ഇരട്ട പൗരത്വമുണ്ട്. ജാപ്പനീസ്, ഓസ്ട്രിയൻ, ബൾഗേറിയൻ, ഇന്തോനേഷ്യൻ, ജോർദാനിയൻ, ഇറ്റാലിയൻ, ഗ്രീക്ക്, ഓസ്‌ട്രേലിയൻ, ചെക്ക് പൗരത്വമുള്ള ഫലസ്തീനികളും ഇതിൽ പെടുന്നു. യുദ്ധം ആരംഭിച്ചതു മുതൽ അടച്ചിട്ടിരുന്നതിനാൽ റഫ അതിർത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് വളരെ പ്രധാനപ്പെട്ട സംഭവമാണ്.
പരുക്കേറ്റവരെ കൊണ്ടുപോകാൻ ഈജിപ്തിൽ നിന്ന് നിരവധി ആംബുലൻസുകളാണ് ഗസ്സയിലെത്തിയത്. റഫയിൽ നിന്ന് 10 കിലോമീറ്റർ അകലെ ഈജിപ്തിൽ താത്കാലിക ആശുപത്രി ഒരുക്കിയിട്ടുണ്ട്. പരുക്കേറ്റ ഫലസ്തീനികളെ ചികിത്സയ്ക്കായി ഇവിടെ എത്തിക്കുമെന്നാണ് വിവരം.
Image Credit [Mohammed Abed/AFP]
Keywords: News, World, Hamas, Israel, Gaza, Rafah Crossing, Israel-Palestine-War, Injured, Attack, Treatment, Ambulances carrying wounded Palestinians enter Egypt from Gaza
< !- START disable copy paste -->