ആലപ്പുഴ: (KVARTHA) കുട്ടനാട്ടില്‍ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. തകഴി സ്വദേശി പ്രസാദാണ് മരിച്ചത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
കിസാന്‍ സംഘ് ജില്ലാ സെക്രടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ് പറയുന്നു.
മരണത്തിന് പിന്നാലെ കിസാന്‍ സംഘ് ജില്ലാ സെക്രടറി ശിവരാജനുമായുള്ള പ്രസാദിന്റേതെന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. പ്രസാദിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേരള സര്‍കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ടാണ് ഒരു പേജുള്ള കുറിപ്പ് ആരംഭിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'താന്‍ വിയര്‍പ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണമാണ് സര്‍കാര്‍ ബാങ്കിന്റെ പി ആര്‍ എസ് വായ്പയായി നല്‍കിയത്. ഈ വായ്പ കുടിശ്ശിക സഹിതം അടയ്ക്കേണ്ട ഉത്തരവാദിത്തം സര്‍കാരിന് മാത്രമാണ്. സര്‍കാര്‍ അതില്‍ വീഴ്ച വരുത്തിയതാണ് തന്റെ സിവില്‍ കോഡിനെ ബാധിച്ചതും, പുതിയ വായ്പ ബാങ്കുകള്‍ നല്‍കാത്തത്'- എന്നുമാണ് കത്തിന്റെ ഉള്ളടക്കമെന്നുമാണ് പുറത്തുവരുന്ന വിവരം.
പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം.
Found Dead | 'മരണത്തിന് കാരണം കേരള സര്‍കാര്‍'; ആലപ്പുഴയില്‍ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി
മരിച്ചത് കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ്
Alappuzha News, Farmer, Found Dead, Kuttanad News, Allegation, Government, Kisan Sangh, District President