Follow KVARTHA on Google news Follow Us!
ad

Murder Case | അയ്നാസ് - അരുൺ പ്രണയകഥ നുണയെന്ന് പിതാവ് നൂർ മുഹമ്മദ്; 'എയർ ഇൻഡ്യ നിലപാടിൽ ദുഃഖം, പ്രതിഷേധം'

'സ്ഥാപനം അധികൃതർ ഫോണിൽ പോലും ബന്ധപ്പെടാത്തതിൽ സങ്കടമുണ്ട്'Killed, Mangalore, Crime, കർണാടക വാർത്തകൾ, Udupi
മംഗ്ളുറു: (KVARTHA) ഉഡുപി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെജാറുവിൽ കൂട്ടക്കൊല നടന്ന കുടുംബനാഥൻ പ്രവാസിയായ നൂർ മുഹമ്മദ് തന്റെ സങ്കടവും പ്രതിഷേധവും മന്ത്രി ലക്ഷ്മി ഹെബ്ബാൽകറുമായി പങ്കുവെച്ചു. കൊല്ലപ്പെട്ട മകൾ എയർ ഇൻഡ്യ എയർഹോസ്റ്റസായിരുന്ന അയ്നാസും (21) പ്രതി പ്രവീൺ അരുൺ ഛൗഗലെയും(39) തമ്മിൽ പ്രണയത്തിലായിരുന്നുവെന്നത് നുണയാണെന്ന് പറഞ്ഞ അദ്ദേഹം എയർ ഇൻഡ്യയുടെ നിലപാടിൽ പ്രതിഷേധവും അറിയിച്ചു
.
Airport, AirIndia, Killed, State, Saudi, Udupi, Collage, Work, Muslim, Magalor Ainas - Arun love story is a lie, says father Noor Muhammad

ഉഡുപി ജില്ല ചുമതല വഹിക്കുന്ന മന്ത്രി വെള്ളിയാഴ്ച നൂർ മുഹമ്മദുമായും സംഭവ ദിവസം ബെംഗ്ളൂറിൽ ജോലി സ്ഥലത്തായിരുന്ന മൂത്ത മകൻ അസദുമായും സംസാരിച്ചു. മംഗ്ളുറു വിമാനത്താവളം കേന്ദ്രീകരിച്ച് എയർ ഇൻഡ്യ എക്സ്പ്രസ് എയർഹോസ്റ്റസ് ആയാണ് മകൾ പ്രവർത്തിച്ചത്. അവൾ പലതവണ വിദേശ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. മുതിർന്ന ജീവനക്കാരുടെ അകമ്പടി സ്വാഭാവികമായി ഉണ്ടാവും. രണ്ടോ മൂന്നോ തവണ അരുണിന് ആയിരുന്നു മുതിർന്ന ജീവനക്കാരൻ എന്ന നിലയിൽ ആ ചുമതല. അതിലപ്പുറം അയാളുമായി മകൾക്ക് ഒരു ബന്ധവുമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവെ മുസ്‌ലിം സമുദായം എയർഹോസ്റ്റസ് ജോലിക്ക് വിടുന്നതിന് എതിരാണ്. ധൈര്യത്തോടെ മകളെ അയക്കുകയായിരുന്നു. അയ്നാസ് തന്റെ കൂടെ സൗദിയിലുള്ളപ്പോഴാണ് എയർ ഹോസ്റ്റസ് ആവണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഉഡുപി  എംജിഎം കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരിക്കെ എയർ ഹോസ്റ്റസ് അവസരം ലഭിക്കുകയും ചെയ്തുവെന്നും നൂർ മുഹമ്മദ് പറഞ്ഞു.

എയർ ഇൻഡ്യ എയർഹോസ്റ്റസ് ആയിരിക്കെ മകൾ കൊല്ലപ്പെട്ടിട്ട് ആ സ്ഥാപനം അധികൃതർ ഫോണിൽ പോലും ബന്ധപ്പെടാത്തതിൽ സങ്കടമുണ്ട്. ഇത്രയേറെ കുറ്റവാസനയുള്ള ആളെ സാഹചര്യങ്ങൾ പഠിക്കാതെ വിമാനത്തിൽ നിയമിച്ചതും ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), അയ്നാസ് (21), അസീം (12) എന്നിവർ ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലായിരുന്നു കൊല്ലപ്പെട്ടത്. അറസ്റ്റിലായ മുൻ മഹാരാഷ്ട്ര പൊലീസും എയർ ഇൻഡ്യ ജീവനക്കാരനുമായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Keywords; Airport, AirIndia, Killed, State, Saudi, Udupi, Collage, Work, Muslim, Mangalore, Ainas - Arun love story is a lie, says father Noor Muhammad

Post a Comment