Follow KVARTHA on Google news Follow Us!
ad

Trisha responds | 'ബലാത്സംഗം ചെയ്യുന്ന സീന്‍ ഇല്ലാത്തതിനാല്‍ താന്‍ നിരാശന്‍'; തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍; ട്വിറ്ററിലൂടെ മറുപ്രതികരണവുമായി നടി; സ്ത്രീകളോടും ഒപ്പം ജോലി ചെയ്യുന്നവരോടും ബഹുമാനം കാണിക്കേണ്ടത് എല്ലാ മേഖലയിലും അനിവാര്യമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍

'നീചവും വെറുപ്പും ഉളവാക്കുന്നു, ഇനി ഒരിക്കലും ഒരുമിച്ചഭിനയിക്കില്ല' Actress, Trisha, Responds, Mansoor Ali Khan, Derogatory Comments, Screen, Contro
ചെന്നൈ: (KVARTHA) വിജയ് നായകനായെത്തിയ 'ലിയോ' വമ്പന്‍ വിജയമാണ് നേടിയത്. ബോക്‌സ് ഓഫീസില്‍ 615 കോടി രൂപ നേടിയ ചിത്രം തമിഴ് സിനിമാ ചരിത്രത്തില്‍ ഏറ്റവുമധികം പണം വാരിയ പടമാണ്. നവംബര്‍ 23ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടിയിലുമെത്തുന്ന ഈ ചിത്രത്തിന്റെ അഭിനയത്തില്‍ നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍.

ലിയോ എന്ന സിനിമയില്‍ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീന്‍ ഇല്ലാത്തതിനാല്‍ നിരാശനാണെന്നാണ് മന്‍സൂര്‍ അലി ഖാന്‍ വിവാദ പ്രസ്താവന നടത്തിയത്. ഈയിടെ നടത്തിയ ഒരു വാര്‍ത്താ സമ്മേളത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

'എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയുടെ കൂടെയാണോ അഭിനയിക്കുന്നത്. ഉറപ്പായും ബെഡ് റൂം സീന്‍ കാണും. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ ഇടാമെന്ന് വിചാരിച്ചു. 150 സിനിമകളില്‍ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ'- മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. ലിയോയില്‍ വിലന്‍ (Villain) വേഷം നല്‍കാത്തതിലെ നിരാശയും മന്‍സൂര്‍ അലി ഖാന്‍ പങ്കുവച്ചിരുന്നു.

ഈ പരാമര്‍ശത്തിനെതിരെ തന്റെ എക്‌സ് ഹാന്‍ഡിലിലൂടെ തൃഷ പ്രതികരിച്ചു. മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന നീചവും വെറുപ്പുളവാക്കുന്നതുമാണ്. ഈ സ്ത്രീവിരുദ്ധ, സെക്‌സിസ്റ്റ്, അനാദരവായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവത്തിലുള്ള പരാമര്‍ശത്തെ അപലപിക്കുന്നു. അയാള്‍ക്ക് അങ്ങനെയൊക്കെ ആശിക്കാം. പക്ഷേ, ഇന്നുവരെ അയാളെപ്പോലെ ഒരു മോശം ആള്‍ക്കൊപ്പം ഒരുമിച്ചഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ആശ്വസിക്കുന്നു. ഇനിയും എന്റെ കരിയറിലുടനീളം അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പാക്കും. അയാളെപ്പോലുള്ളവരാണ് മനുഷ്യരാശിയില്‍ മോശം കൊണ്ടുവരുന്നതെന്നും നടി പ്രതികരിച്ചു.

ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനഗരാജും തൃഷയുടെ പ്രതികരണത്തോട് യോജിച്ചു. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നി എന്ന് ലോകേഷ് തൃഷയുടെ പോസ്റ്റ് പങ്കുവച്ച് എക്‌സില്‍ കുറിച്ചു. സ്ത്രീകളോടും ഒപ്പം ജോലി ചെയ്യുന്നവരോടും ബഹുമാനം കാണിക്കേണ്ടത് എല്ലാ മേഖലയിലും അനിവാര്യമാണ്. പെരുമാറ്റത്തെ താന്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Keywords: News, National, National-News, Social-Media-News, Actress, Trisha, Responds, Mansoor Ali Khan, Derogatory Comments, Screen, Controversy, Director, Twitter, Social Media, Support, Actress Trisha responds to Mansoor Ali Khan's derogatory comments, call them, 'misogynistic,' vows not to share the screen with him ever.

Post a Comment