Follow KVARTHA on Google news Follow Us!
ad

T Padmanabhan | നവകേരളസദസിന്റെ ഭാഗമായി മുഖ്യമന്ത്രിയോടൊപ്പം പ്രഭാതയോഗത്തില്‍ പങ്കെടുത്തു കുടിവെളള പ്രശ്‌നമുന്നയിച്ചു ടി പത്മനാഭന്‍

കേരളവികസനത്തെ കുറിച്ചുളള തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചു. nava kerala sadas
കണ്ണൂര്‍:(KVARTHA)  മുഖ്യമന്ത്രിയോടൊപ്പം പ്രഭാതയോഗത്തില്‍ പങ്കെടുത്തത് സമൂഹത്തിന്റെ വിവിധ തുറകളിലുളളവര്‍ കേരളവികസനത്തെ കുറിച്ചുളള തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചു. ആദിവാസി ഗോത്ര മൂപ്പന്‍, സമുന്നതരായ സാഹിത്യകാരന്‍മാര്‍, മതപുരോഹിതര്‍, മതപണ്ഡിതര്‍, ബിസിനസുകാര്‍, കായിക താരങ്ങള്‍, കലാകാരന്‍മാര്‍, യുവാക്കള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദം അണിനിരന്നപ്പോള്‍ കണ്ണൂരിലെ പ്രഭാതയോഗത്തില്‍ ഉയര്‍ന്നുകേട്ടത് ജനാധിപത്യത്തില്‍ പുതുചരിത്രമെഴുതുന്ന നവകേരള സദസ്സിനുള്ള ഹൃദയാഭിവാദനങ്ങള്‍.
  



ബര്‍ണശ്ശേരി ഇ കെ നായനാര്‍ അകാഡമിയില്‍ ചൊവ്വാഴ്ച നടന്ന പ്രഭാതയോഗത്തിലാണ് മുഖ്യമന്ത്രിയോടും മുഴുവന്‍ മന്ത്രിസഭാംഗങ്ങളോടും തങ്ങളുടെ കാഴ്ചപ്പാടുകളും ആശീര്‍വാദങ്ങളും അറിയിക്കാന്‍ കണ്ണൂരിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വങ്ങള്‍ ഒത്തുചേര്‍ന്നത്.

പ്രഭാതഭക്ഷണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖഭാഷണത്തിന് ശേഷം പ്രശസ്ത കഥാകൃത്ത് ടി പത്മനാഭനാണ് ആദ്യം സംസാരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ഏതൊരു ആദര്‍ശത്തിനായാണോ നവകേരളയാത്ര നടത്തുന്നത് ആ യാത്ര സഫലമാകട്ടെ എന്ന് മലയാളത്തിന്റെ പ്രിയകഥാകാരന്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. താന്‍ താമസിക്കുന്ന ഹൗസിംഗ് കോളനിയിലെ കുടിവെള്ള പ്രശ്നം അദ്ദേഹം അവിടെ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ മുന്നില്‍ ഉന്നയിച്ച് പരിഹാരം തേടുകയും ചെയ്തു. പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.
കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന സംഭവമാണ് നവകേരള സദസ്സെന്ന് തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ദേശീയപാത, ഗെയില്‍ പൈപ് ലൈന്‍ പദ്ധതി എന്നിവ നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം നാം ദര്‍ശിച്ചതാണ്. റബറിന്റെ തറവില 250 രൂപയെങ്കിലും ലഭിച്ചാല്‍ മലയോര കര്‍ഷകര്‍ തൃപ്തരാവും. വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്തി എന്നിവ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.

Post a Comment