Injured | ഉത്തര്‍പ്രദേശില്‍ ഡെല്‍ഹി ദര്‍ഭംഗ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

 


ലക്നൗ: (KVARTHA) ഉത്തര്‍പ്രദേശില്‍ ഡെല്‍ഹി ദര്‍ഭംഗ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്. ഷോര്‍ട് സര്‍ക്യൂടിനെ തുടര്‍ന്നാണ് തീപ്പിടുത്തമെന്നാണ് റിപോര്‍ട്. ഉത്തര്‍പ്രദേശിലെ എത് വ
യില്‍ വെച്ചാണ് ട്രെയിനിന്റെ നാല് സ്ലീപര്‍ കോചുകള്‍ക്ക് തീപിടിച്ചത്.


Injured | ഉത്തര്‍പ്രദേശില്‍ ഡെല്‍ഹി ദര്‍ഭംഗ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

ഛത്ത് ഉത്സവത്തെ തുടര്‍ന്ന് ബിഹാറിലേക്കുള്ള ട്രെയിനുകളില്‍ വലിയ ജനതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് അപകടം. ട്രെയിനിലെ തീ പൂര്‍ണമായി അണയ്ക്കാനായെന്ന് അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ കൂടുതല്‍പേര്‍ക്ക് പരുക്കേറ്റതായാണ് റിപോര്‍ട്. വലിയ ജനത്തിരക്കായതിനാല്‍ പരുക്കേറ്റവരുടെ എണ്ണത്തില്‍ വ്യക്തതയില്ല.

ട്രെയിന്‍ സാരാബായ് ഭൂപത് റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വലിയ തോതിലുള്ള തീ ഉയര്‍ന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Keywords:  8 Injured As 4 Coaches Of Delhi-Bihar Train Catch Fire In UP, Lucknow, News, Railway, Injured, Fire, Hospital, Festival, Passengers, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia