കുത്തുപറമ്പ് : (KVARTHA) കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപറമ്പ് ചൂണ്ടയില്‍ നിന്നും കൂത്തുപറമ്പ് സ്വദേശിയായ സ്‌കൂടര്‍ യാത്രക്കാരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കയ്യിലുണ്ടായിരുന്ന പണം കവര്‍ന്നുവെന്ന കേസില്‍ കണ്ണവം പൊലീസ് അറസ്റ്റു ചെയ്ത ആറു പ്രതികളെ കൂത്തുപറമ്പ് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഒരു പ്രതിയെ കൂടി കിട്ടാനുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി വരികയാണെന്നും കണ്ണവം പൊലീസ് കോടതിയെ അറിയിച്ചു.
കണ്ണവം, കോളയാട്, ഈരായി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതികളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍. കണ്ണവം എസ് ഐ ടി എം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ ചിറ്റാരിപറമ്പില്‍ നിന്നും അറസ്റ്റു ചെയ്തത്. കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിഖില്‍, അഭിനന്ദ്, കോളയാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോബിന്‍, ജോണ്‍, അജ്മല്‍, ഈരായി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സനീഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 31 ന് രാവിലെ ചിറ്റാരിപറമ്പ് ചൂണ്ടയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. എസ് ഐ കെ വിപിന്‍, സിനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിജേഷ് തെക്കുമ്പാടന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അശ്‌റഫ് കോറോത്ത്, പ്രജിത്ത് കണ്ണി പൊയില്‍, നിസാമുദ്ദീന്‍, അനീസ്, സരില്‍ എത്തിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: 6 people remanded in the case of abducting scooter passenger in a car and robbing him of money, Kannur, News, Remanded, Court, Police, Robbery Attempt, Probe, Arrest, Kerala.