Follow KVARTHA on Google news Follow Us!
ad

Arrested | 'പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തു'; യുപി സ്വദേശികളായ 5 പേര്‍ പിടിയില്‍

പണം കൈവശപ്പെടുത്തിയത് സ്ഥാപനത്തിലെ എംഡിയുടെ വാട്‌സ് ആപ് മുഖചിത്രം ഉപയോഗിച്ച് Arrested, Cheating, Police, Kerala
പാലാ: (KVARTHA) പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചു പേര്‍ അറസ്റ്റിലായതായി പൊലീസ്. യുപി ഔറാദത്ത് സന്ത് കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

5 arrested in cheating case, Pala, News, Arrested, Cheating, Police, Court, Probe, Account, Kerala

2023 ജനുവരി 31ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിലെ എംഡിയുടെ വാട്‌സ് ആപ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്‌സ് ആപ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അകൗണ്ടുകളിലേക്ക് ഉടന്‍ തന്നെ പണം അയക്കണമെന്നും കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തന്നെ തിരികെ വിളിക്കരുത് എന്നും പറഞ്ഞ് സന്ദേശം അയക്കുകയായിരുന്നു.

ഇതനുസരിച്ച് സ്ഥാപനത്തില്‍ നിന്നും 35 ലക്ഷം രൂപ വിവിധ അകൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പാലാ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികള്‍ അന്യസംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, ഉത്തര്‍പ്രദേശിലെത്തി നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇവരെ പിടികൂടുകയുമായിരുന്നു.

പാലാ ഡി വൈ എസ് പി എ ജെ തോമസ്, പാലാ സ്റ്റേഷന്‍ എസ് എച് ഒ കെപി ടോംസണ്‍, രാമപുരം എസ് ഐ മനോജ് പിവി, എ എസ് ഐ മാരായ ബിജു കെ, സ്വപ്ന, സിപിഒ മാരായ സന്തോഷ്, ജോഷി മാത്യു, ശ്രീജേഷ് കുമാര്‍, ജിനു ആര്‍ നാഥ്, രാഹുല്‍ എന്നിവരും ജില്ല പൊലീസ് മേധാവിയുടെ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

Keywords: 5 arrested in cheating case, Pala, News, Arrested, Cheating, Police, Court, Probe, Account, Kerala.

Post a Comment