തട്ടിപ്പ് എങ്ങനെ?
സൈബർ കുറ്റവാളികൾ, ഡെലിവറി ബോയ് എന്ന വ്യാജേന നിങ്ങൾക്ക് ഒരു പാർസൽ വന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നിങ്ങളെ ഫോണിലൂടെ ബന്ധപ്പെടും. തുടർന്ന് നിങ്ങളുടെ സ്ഥലം മനസിലാകുന്നില്ലെന്നും ഇതിനായി ഡെലിവറി ബോയുടെ നമ്പറിലേക്ക് വിളിക്കാനും ആവശ്യപ്പെട്ട് ഡെലിവറി ബോയുടെ എന്ന് പറഞ്ഞുകൊണ്ട് ഒരു നമ്പർ തരും. കോൾ ചെയ്യുന്ന നമ്പറിന് മുമ്പായി * 401 * എന്ന് ചേർത്ത് വേണം വിളിക്കാനെന്നും അവർ നിർദേശിക്കും. എന്തിനാണ് ഇതെന്ന് ചോദിച്ചാൽ കമ്പനിയുടെ എക്സ്റ്റൻഷൻ കോഡ് ആണെന്നാണ് മറുപടി നൽകുക.
യഥാർഥത്തിൽ, 401 എന്നത് കോൾ ഫോർവേഡ് ചെയ്യാനുള്ള നമ്പറാണ്. ഈ കോഡ് ചേർത്ത് തട്ടിപ്പുകാർ നിർദേശിക്കുന്ന നമ്പറിലേക്ക് കോൾ ചെയ്താൽ നിങ്ങളുടെ ഫോൺ നമ്പർ ഫോർവേഡ് ചെയ്യപ്പെടും. ഇതോടെ നിങ്ങളുടെ നമ്പറിലേക്ക് വരുന്ന ഫോൺ കോൾ, മെസേജ്, ഒ ടി പി തുടങ്ങിയവ സൈബർ കുറ്റവാളികൾക്ക് ലഭിക്കും. ഇതുവഴി നിങ്ങളുടെ സ്വാകാര്യം വിവരങ്ങൾ ചോർത്താനും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതിനും അവർക്ക് സാധിക്കും. കോൾ ഫോർവേഡ് ആവുന്നതോടെ ഫോൺ റിംഗ് ചെയ്യാത്തതിനാലും മെസേജ് വരാത്തതിനാലും പെട്ടെന്ന് ഒന്നും നിങ്ങൾക്ക് തട്ടിപ്പ് അറിഞ്ഞെന്ന് വരില്ല.
This news item has appeared in India Today as well..
— AstroCounselKK🇮🇳 (@AstroCounselKK) October 31, 2023
MUST WATCH & Share Max for welfare of all .
Extreme CAUTION ⚠️ 😳 pic.twitter.com/biPFBpIY1v
എങ്ങനെ സുരക്ഷിതമായിരിക്കാം?
* ഒരിക്കലും കോഡുകൾ ഡയൽ ചെയ്യരുത്. അജ്ഞാത വ്യക്തികൾ അയച്ച ടെക്സ്റ്റ് സന്ദേശങ്ങളോട് പ്രതികരിക്കരുത്. കോൾ ഫോർവേഡിംഗ് ചെയ്യിക്കാൻ തട്ടിപ്പുകാർ പലപ്പോഴും ഈ രീതികൾ ഉപയോഗിക്കുന്നു.
* നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ സുരക്ഷിതമാക്കാൻ പാസ്‌വേഡുകളോ ഫിംഗർ പ്രിന്റ് പോലുള്ള സുരക്ഷാ രീതികളോ ഉപയോഗിക്കുക.
* അജ്ഞാത വ്യക്തികളുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടാതിരിക്കുക. ഇത്തരം തട്ടിപ്പുകൾ തടയാൻ ജാഗ്രത പാലിക്കുക.
Keywords: News, National, New Delhi, Call Forwarding, Scam, Cyber Fraud, 401 Call forwarding scam on the rise.