4-year degree | ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ 4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 മുതല്‍ നടപ്പിലാക്കും
Nov 17, 2023, 17:20 IST
തിരുവനന്തപുരം: (KVARTHA) ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കേരള സര്‍കാര്‍ നയത്തിനനുസൃതമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 അധ്യയനവര്‍ഷം മുതല്‍ പരമാവധി വിഷയങ്ങളില്‍ നടപ്പിലാക്കുവാന്‍ വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡികറ്റ് യോഗം തീരുമാനിച്ചു.
സാമൂഹ്യശാസ്ത്രം, ലിബറല്‍ ആര്‍ട്സ് എന്നീ മള്‍ടി ഡിസിപ്ലിനറി പ്രോഗ്രാമുകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കൂടുതല്‍ ആലോചനകള്‍ക്കുശേഷം 2025ല്‍ നടപ്പിലാക്കുവാനും തീരുമാനമായി. ഇതിനനുസൃതമായി കരികുലം ശില്പശാലകളും ബോര്‍ഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും വിളിച്ചുചേര്‍ത്ത് സിലബസ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എംവി നാരായണന് സിന്‍ഡികറ്റ് യോഗത്തില്‍ അധ്യക്ഷനായിരുന്നു.

Keywords: 4-year degree programs in Sree Shankaracharya Sanskrit University will be implemented from 2024 onwards, Thiruvananthapuram, News, 4-Year Degree Programs, Sree Shankaracharya Sanskrit University, Education, Meeting, Syllabus, Syndicate Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.