UPI | യുപിഐ ഇടപാടിനായി ഇനി 4 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നേക്കാം; ഇത്തരം ഉപയോക്താക്കളെ മാത്രമേ ബാധിക്കൂ! പുതിയ നിയമം വരുന്നു

 


ന്യൂഡെല്‍ഹി: (KVARTHA) 2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകളില്‍ നാല് മണിക്കൂര്‍ സമയപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എന്നിരുന്നാലും, ഇത് എല്ലാ യുപിഐ ഉപയോക്താവിനെയും ബാധിക്കില്ല. രണ്ട് പേര്‍ തമ്മില്‍ ആദ്യമായി ഒരു ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നുണ്ടെങ്കില്‍ ഇടപാടിന് നാല് മണിക്കൂര്‍ സമയം എടുക്കും. കൂടാതെ മിനിമം സമയപരിധി ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
     
UPI | യുപിഐ ഇടപാടിനായി ഇനി 4 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നേക്കാം; ഇത്തരം ഉപയോക്താക്കളെ മാത്രമേ ബാധിക്കൂ! പുതിയ നിയമം വരുന്നു

അധികൃതര്‍ ഇതേക്കുറിച്ച് ചര്‍ച്ച തുടരുകയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നടപടി ചില ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെങ്കിലും സൈബര്‍ തട്ടിപ്പ് തടയാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തല്‍ക്ഷണ പേയ്മെന്റ് സേവനം (IMPS), യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (RTGS) എന്നിവയിലൂടെ ഇടപാടുകള്‍ നടത്തുന്നതിന് ഈ രീതി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങള്‍ വളരെക്കാലമായി യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കില്‍പ്പോലും, ആദ്യമായി 2000 രൂപയില്‍ കൂടുതല്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയാണെങ്കില്‍ നാല് മണിക്കൂര്‍ സമയം വേണ്ടി വരും. നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, പുതിയ യുപിഐ ഐഡി സൃഷ്ടിക്കുകയാണെങ്കില്‍, ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് പരമാവധി 5000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാം. നെഫ്റ്റ് (NEFT) ആണെങ്കില്‍, ആദ്യ 24 മണിക്കൂറിനുള്ളില്‍ പരമാവധി 50,000 രൂപ അയയ്ക്കാം.

സ്വകാര്യ മേഖലാ ബാങ്കുകളുമായും ഗൂഗിള്‍, റേസര്‍പേ തുടങ്ങിയ ടെക് കമ്പനികളുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റ് തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഈ സമീപനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക സേവന വകുപ്പ് സര്‍ക്കാര്‍, സ്വകാര്യ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തും.

Keywords: UPI transfer, Payments, Lifestyle, National News, Malayalam News, 4-hour delay likely in first UPI transfer over Rs 2,000.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia