ജമ്മു: (KVARTHA) ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. ദോഡ ജില്ലയിലെ അസര്‍ മേഖലയില്‍ ബുധനാഴ്ച(15.11.2023) ഉച്ചയോടെയാണ് അപകടമുണ്ടായത്. കിഷ് ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് പോയ ബസ് 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
JK02CN6555 എന്ന രെജിസ്ട്രേഷന്‍ നമ്പറിലുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 40 ഓളം യാത്രക്കാരാണ് അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നതെന്നാണ് റിപോര്‍ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ചില മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അധികൃതര്‍ പറഞ്ഞു. വളരെ ഉയരത്തില്‍ നിന്ന് വീണതിനാല്‍ ബസിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി പിടിഐ റിപോര്‍ട് ചെയ്തു.
പരുക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സര്‍കാര്‍ മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. കൂടുതല്‍ പരുക്കേറ്റവരെ മാറ്റാന്‍ ഹെലികോപ്റ്റര്‍ സേവനം ക്രമീകരിക്കും. സാധ്യമായ എല്ലാ സഹായവും, ചെയ്യുമെന്നും അദ്ദേഹം എക്‌സില്‍ പറഞ്ഞു.
Keywords: 36 dead after bus falls into a gorge in J&K's Doda, Jammu, News, Accidental Death, Injury, Hospital, Treatment, Helicopter, Minister, Passengers, National.