Tax evasion | പ്രമുഖന്‍ 350 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍; മകളുടെ ഭര്‍ത്താവായ ഉന്നതനെതിരെയും അന്വേഷണം
Nov 23, 2023, 21:12 IST
-അജോ കുറ്റിക്കന്‍
പത്തനംതിട്ട: (KVARTHA) പൊലീസ് ഉന്നതന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരാര്‍ കംപനിയുടെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപ്പണം കണ്ടെത്തിയ സംഭവത്തില്‍ ഉന്നതനെതിരെ അന്വേഷണത്തിന് സാധ്യതയെന്ന് സൂചന. മധ്യ തിരുവിതാംകൂറിലെ ഒരു പൊലീസ് ഉന്നതനെതിരെയാണ് വകുപ്പുതല നടപടിക്ക് നീക്കം നടക്കുന്നതെന്നാണ് വിവരം.
ഉന്നതന്റെ ഭാര്യ ബന്ധുക്കളുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം ഇന്‍കം ടാക്‌സ് കൊച്ചി യൂണിറ്റ് പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ 350 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വൃത്തങ്ങള്‍ പറയുന്നത്. കംപനിയുടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്.
അധികൃതര്‍ പറയുന്നത് ഇങ്ങനെ: 'കംപനിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 2.5 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. കൂടാതെ 40 കോടിയോളം രൂപ ദുബൈയില്‍ നിക്ഷേപിച്ചതായും കണ്ടെത്തി. എറണാകുളം ആലുവായിലെ ഒരു പ്രമുഖ ബാങ്കില്‍, കംപനിയുടെ ജീവനക്കാരുടെ പേരില്‍ 120 അകൗണ്ടുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിലൂടെ കോടികളുടെ പണമിടപാടുകള്‍ നടന്നതായി തെളിഞ്ഞു. ഈ അകൗണ്ടുകളുടെയെല്ലാം ചെക് ലീഫ് കംപനിയുടെ തിരുവനന്തപുരത്തുള്ള കേന്ദ്ര ഓഫീസില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്'.
സ്ഥാപന ഉടമയെ ഇനിയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍, മകളെ ചോദ്യം ചെയ്തപ്പോള്‍ കേന്ദ്ര സര്‍കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞ് അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുനേരേ തട്ടി കയറുകയായിരുന്നുവെന്നാണ് പറയുന്നത്. സംസ്ഥാന സര്‍കാരില്‍ അവര്‍ക്കുള്ള പിടിപാട് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമം നടന്നതായും ആരോപണമുണ്ട്. ഇവരുടെ ഭര്‍ത്താവ് ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ സ്വാധീനം മൂലം പൂര്‍ണമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിവ്. ഇത് മഹസറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുമെന്നാണ് അറിയുന്നത്.

Keywords: Tax, Pathanamthitta, Police, Kerala News, Kottayam News, Crime, Crime News, Ajo Kuttikkanam, Tax Evasion, 350 crore tax evasion detected.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.