ബംഗ്ലൂരു: (KVARTHA) മണ്ഡ്യയില്‍ 17 വയസ്സുകാരിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യയിലെ മദ്ദൂരില്‍ നവംബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളെല്ലാം പെണ്‍കുട്ടിയുടെ സഹപാഠികളാണെന്ന് പൊലീസ് പറഞ്ഞു.
സഹപാഠികളില്‍ ഒരാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച ശേഷം സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്. അക്രമസംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീഡിയോ കാണിച്ചുള്ള ഭീഷണി സഹിക്കവയ്യാതെ പെണ്‍കുട്ടി രക്ഷിതാക്കളോടു പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.
Keywords: 3 Arrested for molest of minor in Mandya, Bengaluru, News, Molestation, Arrested, Complaint, Police, Friends, Threatened, Parents, National.