Follow KVARTHA on Google news Follow Us!
ad

Injured | ഇറക്കത്തില്‍ നിര്‍ത്തിയ ഓടോറിക്ഷ നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച് വൈദ്യുതിത്തൂണില്‍ ഇടിച്ചുനിന്നു; അകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവര്‍ക്ക് രക്ഷകരായി അഗ്നിരക്ഷാസേന; അപകടത്തില്‍ കാല്‍പാദം കാബിനില്‍ ഞെരുങ്ങിയമര്‍ന്ന് യുവാവിന് പരുക്ക്

പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച് Auto Rickshaw Accident, Injured, Fire Force, Hospital, Treatment, Kerala News
മലപ്പുറം: (KVARTHA) ഇറക്കത്തില്‍ നിര്‍ത്തിയ ഓടോറിക്ഷ നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച് വൈദ്യുതിത്തൂണില്‍ ഇടിച്ചുനിന്നു. അകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവര്‍ക്ക് രക്ഷകരായെത്തിയത് അഗ്നിരക്ഷാസേന.
കലക്ടറേറ്റ് ബംഗ്ലാവിനു സമീപം താമരക്കുഴി റോഡില്‍ ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. മലപ്പുറം കോഡൂര്‍ സ്വദേശി മുരിങ്ങക്കല്‍ അബ്ദുല്ലയാണ് അപകടത്തില്‍പ്പെട്ടത്.

Youth Injured Auto Rickshaw Accident, Malappuram, News, Auto Rickshaw Accident, Injured, Fire Force, Hospital, Treatment, Rescued, Abdulla, Kerala News

കുത്തനെയുള്ള ഇറക്കത്തില്‍ നിര്‍ത്തിയ ഓടോറിക്ഷ താഴേക്കു നീങ്ങിയപ്പോള്‍ അബ്ദുല്ല വാഹനത്തിലേക്ക് ചാടിക്കയറുകയായിരുന്നു. അതിവേഗത്തില്‍ താഴേക്കുനീങ്ങിയ ഓടോറിക്ഷ വൈദ്യുതിത്തൂണില്‍ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവറുടെ കാല്‍പാദം കാബിനില്‍ ഞെരുങ്ങിയമാര്‍ന്നു. പുറത്തുകടക്കാനാകാതെ വാഹനത്തിനകത്ത് കുടുങ്ങിപ്പോയ അബ്ദുല്ലയെ ഒടുവില്‍ മലപ്പുറത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കടര്‍ ഉപയോഗിച്ച് ഓടോറിക്ഷ വെട്ടിപ്പൊളിച്ചാണ് രക്ഷിച്ചത്.

അപകടത്തില്‍ കാലിനു സാരമായി പരുക്കേറ്റതിനാല്‍ അബ്ദുല്ലയെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ എം പ്രദീപ്കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ ടികെ നിഷാന്ത്, കെപി ഷാജു, മുഹമ്മദ് ശഫീഖ്, കെസി മുഹമ്മദ് ഫാരിസ്, കെപി ജിഷ്ണു, വിഎസ് അര്‍ജുന്‍, ഹോംഗാര്‍ഡ് പി രാജേഷ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Keywords: Youth Injured Auto Rickshaw Accident, Malappuram, News, Auto Rickshaw Accident, Injured, Fire Force, Hospital, Treatment, Rescued, Abdulla, Kerala News.

Post a Comment