Follow KVARTHA on Google news Follow Us!
ad

Arrested | കൂട്ടുപുഴയില്‍ വന്‍ എംഡിഎംഎ വേട്ട: 10 ലക്ഷം രൂപ വിലവരുന്ന ലഹരിയുമായി യുവാവ് അറസ്റ്റില്‍

ബൈകിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു Arrested, MDMA, Excise, Raid, Bike, Kerala News
കണ്ണൂര്‍: (KVARTHA) ഇരിട്ടി കൂട്ടുപുഴയില്‍ വീണ്ടും വന്‍ എംഡിഎംഎ വേട്ട. ബംഗ്ലൂരുവില്‍ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് കെ എല്‍11 ബി യു 0615 യമഹ എഫ് എസ് ബൈകില്‍ കടത്തുകയായിരുന്ന 105.994 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹുസ്നി മുബാറക്കിനെയാണ് കൂട്ടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ പി അനീഷ് മോഹനും സംഘവും നടത്തിയ റെയ്ഡില്‍ അറസ്റ്റു ചെയ്തത്.


Youth Arrested With MDMA, Kannur, News, Arrested, MDMA, Excise, Raid, Bike, Students, Kerala News

മാര്‍കറ്റില്‍ പത്തു ലക്ഷത്തിലേറെ വില വരുന്ന എം ഡി എം എ യാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ കോളജുകളില്‍ ബംഗ്ലൂരുവില്‍ നിന്നും കടത്തുന്ന മയക്കുമരുന്ന് ഇയാള്‍ എത്തിച്ചു വരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയതായി എക്സൈസ് അറിയിച്ചു. മയക്കുമരുന്ന് മൊത്തവിതരണക്കാരനായ ഹുസ്നി മുബാറക്കിനെതിരെ നേരത്തെയും കോഴിക്കോട് ജില്ലയില്‍ മയക്കുമരുന്ന് കേസുണ്ടെന്ന് എക്സൈസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Youth Arrested With MDMA, Kannur, News, Arrested, MDMA, Excise, Raid, Bike, Students, Kerala News

എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എ അസീസ്, ടി വി കമലാക്ഷന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ടി ഖ്വാലിദ്, കെ കെ ബിജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

ബംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ബൈകില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ കൂട്ടുപുഴ ചെക് പോസ്റ്റില്‍ വെച്ചു പരിശോധിച്ചപ്പോഴാണ് ബൈകിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ എംഡിഎംഎ കണ്ടെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്. രഹസ്യവിവരമനുസരിച്ചാണ് എക്സൈസ് പരിശോധന നടത്തിയതെന്ന് അറിയിച്ചു.

Keywords: Youth Arrested With MDMA, Kannur, News, Arrested, MDMA, Excise, Raid, Bike, Students, Kerala News.

Post a Comment