Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍
Oct 21, 2023, 20:25 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍. ശനിയാഴ്ച-(21.10.2023)രാവിലെ ശാര്‍ജയില്‍ നിന്നും എത്തിയ വിമാനത്തില്‍ കടത്തിക്കൊണ്ടുവന്ന 46ലക്ഷം രൂപയുടെ സ്വര്‍ണവുമായാണ് യാത്രക്കാരന് അറസ്റ്റ് ചെയ്തത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹംസ ആശിഖിനെയാണ് അനധികൃത സ്വര്‍ണക്കടത്തിനിടെ പിടികൂടിയത്.
ശനിയാഴ്ച പുലര്‍ചെ ശാര്‍ജയില്‍ നിന്നും വന്ന എയര്‍ ഇന്‍ഡ്യാ എക്സ് പ്രസ് വിമാനത്തിലെത്തിയ ഇയാള്‍ മലദ്വാരത്തിലൊളിപ്പിച്ച് 753-ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഡി ആര്‍ ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണകടത്തുകാരനെ പിടികൂടിയത്.

Keywords: Youth arrested while smuggling gold at Kannur airport, Kannur, News, Arrested, Gold Smuggling, Customs, Air India, Flight, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.