Follow KVARTHA on Google news Follow Us!
ad

KAAPA | നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി നാടുകടത്തി

കണ്ണൂര്‍ റെയിന്‍ജ് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരമാണ് നടപടി KAAPA, Criminal Case, Police Station, Report, Kerala News
തലശേരി: (KVARTHA) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം കാപ പ്രകാരം നാടുകടത്തി. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമല്‍ രാജിനെ(23) യാണ് നാടുകടത്തിയത്. അമല്‍ രാജിനെതിരെ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും, കൂട്ടകവര്‍ച നടത്തിയതിനും, പള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം എല്‍പ്പിച്ചതിനും മൂന്ന് കേസുകള്‍ നിലവിലുണ്ട്.

Youth accused in several criminal cases deported, Kannur, News, KAAPA, Criminal Case, Police Station, Report, Police Commissioner, Deported, Remand, Kerala News

കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയ്ൻജ് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ഒരു വര്‍ഷത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവായത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് പാനൂര്‍ പൊലീസ് അറിയിച്ചു.

നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസം നില്‍ക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അറിയിച്ചു.

Keywords: Youth accused in several criminal cases deported, Kannur, News, KAAPA, Criminal Case, Police Station, Report, Police Commissioner, Deported, Remand, Kerala News.

Post a Comment