SWISS-TOWER 24/07/2023

Bank Locker | ബാങ്ക് ലോകറില്‍ പണമോ കറന്‍സിയോ സൂക്ഷിക്കുന്നത് ഇനി മുതല്‍ അനുവദനീയമല്ലെന്ന് എത്ര പേര്‍ക്ക് അറിയാം? പുതിയ നിയമങ്ങള്‍ അറിഞ്ഞിരിക്കണം, കരാര്‍ ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ബാങ്ക് ലോകറില്‍ എന്തൊക്കെ സൂക്ഷിക്കാമെന്ന കരാര്‍ പുറത്തിറക്കി. നിലവിലുള്ള എല്ലാ ലോകര്‍ ഉടമകളും പുതുക്കിയ ലോകര്‍ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകള്‍ നടപ്പിലാക്കുന്നതിന് 2023 ഡിസംബര്‍ 31 വരെ ആര്‍ബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
Aster mims 04/11/2022

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പെടെ പുതുക്കിയ ലോകര്‍ കരാറുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ, ഈ ലോകറുകളില്‍ പണമോ കറന്‍സിയോ സൂക്ഷിക്കുന്നത് അനുവദനീയമല്ല. ബാങ്ക് ലോകറുകള്‍ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃതമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

സ്വത്ത് രേഖകള്‍, ആഭരണങ്ങള്‍, ലോണ്‍ രേഖകള്‍, ജനന/വിവാഹ സര്‍ടിഫികറ്റുകള്‍, സേവിംഗ്‌സ് ബോന്‍ഡുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, പ്രധാനപ്പെട്ട രേഖകള്‍ എന്നിവ സൂക്ഷിക്കാന്‍ ബാങ്ക് ലോകറുകള്‍ അനുയോജ്യമാണ്. ഇത്രയും കാര്യങ്ങള്‍ ബാങ്ക് ലോകറില്‍ സൂക്ഷിക്കാം.

അതേസമയം, പിഎന്‍ബിയുടെ പുതുക്കിയ ലോകര്‍ കരാര്‍ പ്രകാരം, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, മയക്കുമരുന്ന്, നിരോധിത വസ്തുക്കള്‍, നശിക്കുന്ന വസ്തുക്കള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, നിയമവിരുദ്ധ വസ്തുക്കള്‍, അല്ലെങ്കില്‍ ബാങ്കിനോ അതിന്റെ ഉപഭോക്താക്കള്‍ക്കോ അപകടമോ ശല്യമോ ഉണ്ടാക്കുന്ന ഏതെങ്കിലും വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

Bank Locker | ബാങ്ക് ലോകറില്‍ പണമോ കറന്‍സിയോ സൂക്ഷിക്കുന്നത് ഇനി മുതല്‍ അനുവദനീയമല്ലെന്ന് എത്ര പേര്‍ക്ക് അറിയാം? പുതിയ നിയമങ്ങള്‍ അറിഞ്ഞിരിക്കണം, കരാര്‍ ഇങ്ങനെ



Keywords: News, National, National-News, Malayalam-News, Keep, Bank Locker, Individuals, Companies, Partnership Firms, Limited Companies, Associations, Clubs, You cannot can keep these things in bank locker.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia