തിരുവനന്തപുരം: (KVARTHA) സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരനെ(അച്ചു-19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിജു രാധാകൃഷ്ണന്റെ ഇളയ മകനാണ് മരിച്ചത്. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ചയാണ് സംഭവം.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് യദു പരമേശ്വരന്‍. ഹരി പരമേശ്വരനാണ് സഹോദരന്‍. 2006 ഫെബ്രുവരി നാലിന് യദുവിന്റെ അമ്മ രശ്മിയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രശ്മിയുടെ മരണത്തില്‍ ബിജു രാധാകൃഷ്ണനെ ജില്ലാകോടതി ജീവപര്യന്ത്യം ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈകോടതി വിട്ടയച്ചിരുന്നു.
Found Dead | സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
Yadu Parameswaran, Foun Dead, Police, Dead Body, Biju Radhakrishnan, Kerala News