Winner | ഇംഗ്ലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്‍ഡ്യ ലോക കപ്പ് സെമിയിലേക്ക്; വിജയം 100 റണ്‍സിന്, ഷമിക്ക് 4 വികറ്റ്

 


ലക് നൗ : (KVARTHA) ഏകദിന ലോക കപ്പില്‍ ഇംഗ്ലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് തുടര്‍ചയായ ആറാം ജയം സ്വന്തമാക്കി ഇന്‍ഡ്യ സെമിയിലേക്ക്. ലക്നൗ, ഏകനാ സ്റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്‍ഡ്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്‍ഡ്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന നിലയില്‍ ഒതുക്കിയിരുന്നു. തുടക്കത്തില്‍ തന്നെ ഇന്‍ഡ്യക്ക് നാലു വികറ്റുകള്‍ നഷ്ടമായിരുന്നു.

Winner | ഇംഗ്ലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്‍ഡ്യ ലോക കപ്പ് സെമിയിലേക്ക്; വിജയം 100 റണ്‍സിന്, ഷമിക്ക് 4 വികറ്റ്


ഇന്‍ഡ്യക്ക് തുണയായത് കാപ്റ്റന്‍ രോഹിത് ശര്‍മയുടെ 87 റണ്‍സാണ്. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലന്‍ഡ് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി നാല് വികറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് മൂന്നും കുല്‍ദീപ് യാദവിന് രണ്ടും വികറ്റുണ്ട്.

230 റണ്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ഇംഗ്ലന്‍ഡിന്. ആദ്യ നാല് വികറ്റുകള്‍ ഷമിയും ബുമ്രയും പങ്കിട്ടു. അഞ്ചാം ഓവറിലാണ് ഇന്‍ഡ്യ ആദ്യ വികറ്റ് വീഴ്ത്തുന്നത്. ഡേവിഡ് മലാനെ (16) ബുമ്ര ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ജോ റൂട്ടിനെ (0) വികറ്റിന് മുന്നില്‍ കുടുക്കാനും ബുമ്രയ്ക്കായി. 

അടുത്ത് വികറ്റ് വീണത് എട്ടാം ഓവറിന്റെ അവസാന പന്തില്‍. ബെന്‍ സ്റ്റോക്സിനെ (0) ഷമി ബൗള്‍ഡാക്കുകയായിരുന്നു. ഷമിക്കെതിരെ സ്റ്റോക്സ് നന്നായി ബുദ്ധിമുട്ടിയിരുന്നു. ഇതുതന്നെയാണ് ഇന്‍ഡ്യന്‍ പേസര്‍ മുതലെടുത്തത്. ഷമി തന്റെ അടുത്ത ഓവറില്‍ ജോണി ബെയര്‍സ്റ്റോയേയും (14) ബൗള്‍ഡാക്കി.

ഇതോടെ ഇംഗ്ലന്‍ഡ് സമ്മര്‍ദത്തിലായി. ജോസ് ബട്ലറെ (10) കുല്‍ദീപ് യാദവ് ബൗള്‍ഡാക്കിയതോടെ മത്സരം ഇംഗ്ലന്‍ഡ് കൈവിട്ടു. മൊയീന്‍ അലിയെ കൂടി പുറത്താക്കി ഷമി വികറ്റ് നേട്ടം മൂന്നാക്കി. ആദില്‍ റശീദിനെ ബൗള്‍ഡാക്കി (13) നേട്ടം നാലിലേക്ക് ഉയര്‍ത്തി. 27 റണ്‍സ് നേടിയ ലിയാം ലിവിംഗസ്റ്റണാണ് ടോപ് സ്‌കോറര്‍. താരത്തെ കുല്‍ദീപ് വികറ്റിന് മുന്നില്‍ കുടുക്കി. ക്രിസ് വോക്സാണ് (10), മാര്‍ക് വുഡ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

മോശം തുടക്കമായിരുന്നു ഇന്‍ഡ്യയുടേതും. നാലാം ഓവറില്‍ തന്നെ ആദ്യ വികറ്റ് നഷ്ടമായി. വോക്സിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. വോക്സിന്റെ പന്തില്‍ വികറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു അയ്യര്‍.

പിന്നാലെ രോഹിത് - രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്കി വില്ലി ഇംഗ്ലന്‍ഡിന് ബ്രേക് ത്രൂ നല്‍കി. എന്നാല്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രോഹിത് വികറ്റ് വലിച്ചെറിഞ്ഞു. മൂന്ന് സിക്സും പത്ത് ഫോറും രോഹിത്തിന്റെ ഇന്നംഗ്സിലുണ്ടായിരുന്നു. റശീദിനായിരുന്നു വികറ്റ്. 

രവീന്ദ്ര ജഡേജ (8), മുഹമ്മദ് ശമിയും നിരാശപ്പെടുത്തി. തുടര്‍ന്ന് സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര (16) അവസാന പന്തില്‍ പുറത്തായി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു. ഡേവിഡ് വില്ലി മൂന്ന് വികറ്റെടുത്തു. ക്രിസ് വോക്സ്, ആദില്‍ റശീദ് എന്നിവര്‍ക്ക് രണ്ട് വികറ്റ് വീതമുണ്ട്.

Keywords: World Cup Semifinals Race: With 6 Wins India in Prime Position to Qualify, England Mathematically Still Alive, Lucknow, News, World Cup Semifinals Race, Winner, Rohit, Virat Kohli, KL Rahul, Wicket, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia