World Cup | 'എവിടെ ആൾക്കൂട്ടം?': ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ശൂന്യമായി നരേന്ദ്ര മോഡി സ്റ്റേഡിയം; 1,30,000 പേരെ ഉൾക്കൊള്ളാവുന്ന വേദിയിൽ ആയിരങ്ങൾ മാത്രം; എന്താണ് കാരണം?
Oct 6, 2023, 10:40 IST
അഹ്‌മദാബാദ്: (KVARTHA) വ്യാഴാഴ്ച തുടക്കം കുറിച്ച ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ മുൻ പതിപ്പിലെ ഫൈനലിസ്റ്റുകൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ശൂന്യമായ ഇരിപ്പിടങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയമായ കാര്യം. അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മത്സരം കാണാൻ എത്തിയത് 5,000 പേർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. 1,30,000 പേർക്ക് ആതിഥേയത്വം വഹിക്കാൻ ശേഷിയുള്ള സ്റ്റേഡിയത്തിലാണ് ഇത് സംഭവിച്ചതെന്നതാണ് പ്രത്യേകത.
പലരും സാമൂഹ്യ മാധ്യമങ്ങളിൽ അധികൃതർക്കെതിരെ പരിഹാസങ്ങളും വിമർശനങ്ങളുമായി രംഗത്തെത്തി. 'ആൾക്കൂട്ടം എവിടെ?' എന്നായിരുന്നു ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനി വ്യാറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ചോദിച്ചത്. ഒക്ടോബർ 14 ശനിയാഴ്ച പാകിസ്‌താനെതിരായ ഇന്ത്യയുടെ മത്സരത്തിനായി കാണികൾ കാത്തിരിക്കുകയാണെന്നായിരുന്നു ഇതിന് വനിതാ താരം ജെമിമ റോഡ്രിഗസ് പ്രതികരിച്ചത്.
എന്തായിരിക്കാം കാരണം?
ടൂർണമെന്റിന്റെ ഷെഡ്യൂളിംഗിനെയും ടിക്കറ്റിംഗ് പ്രക്രിയയെയും ആരാധകർ വിമർശിച്ചു. ആദ്യ ബാച്ച് ടിക്കറ്റുകൾ ഓപ്പണിംഗ് മത്സരത്തിന് ആറാഴ്ച മുമ്പ് ഓഗസ്റ്റ് 25 ന് മാത്രമാണ് വിൽപനയ്ക്ക് എത്തിയത്, ഇത് യാത്ര ചെയ്യുന്ന ആരാധകർക്ക് പ്ലാനുകൾ നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാക്കി. 'ലോകത്ത് ഒരിടത്തും ടിക്കറ്റിന് വേണ്ടി ഇത്രയും കഷ്ടപ്പെടേണ്ടി വരില്ല. ടിക്കറ്റ് റിലീസ് വളരെ വൈകിയതിനാലാണ് ഇതെല്ലാം സംഭവിച്ചത്', ഒരു കായിക പ്രേമി പ്രതികരിച്ചു.
ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയുടെ അഭാവം പ്രാദേശിക ആരാധകരിൽ നിന്നുള്ള നിസംഗതയ്ക്ക് പിന്നിൽ വലിയ ഘടകമാകുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രവി ശാസ്ത്രി മാച്ച് കമന്ററിയിൽ ചൂണ്ടിക്കാട്ടി. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഒരു ആതിഥേയ രാജ്യം പങ്കെടുക്കാത്തത് 27 വർഷത്തിന് ശേഷം ഇത് ആദ്യമാണ്.
സ്റ്റേഡിയം ശൂന്യമായിട്ടും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ടിക്കറ്റുകൾ 'വിറ്റുതീർന്നു' എന്ന് കാണിച്ചതിൽ പലരും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. 'ഹേയ് ബുക്ക്‌മൈഷോ - ബിസിസിഐ, സ്റ്റേഡിയം മുഴുവൻ ശൂന്യമാണെങ്കിൽ നിങ്ങൾ ആർക്കാണ് ടിക്കറ്റ് വിറ്റത്! നിങ്ങളുടെ വെബ്‌സൈറ്റ് അനുസരിച്ച്, ടിക്കറ്റുകൾ വിറ്റു, എന്നാൽ സ്റ്റേഡിയം മുഴുവൻ ശൂന്യമായത് എങ്ങനെ?', എക്‌സ് ഉപയോക്താവ് രാജീവ് എഴുതി
'ബുക്ക്‌മൈഷോ പ്രകാരം, ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിനുള്ള ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു! ഈ ഗെയിം കാണാൻ ആളുകൾക്ക് ഭ്രാന്തായിരുന്നു, മിനിറ്റുകൾക്കകം 1,00,000 ടിക്കറ്റുകൾ വിറ്റുതീർന്നു! എന്നാൽ പിന്നെ, അവർ ആർക്കാണ് ടിക്കറ്റ് വിറ്റത്? പ്രേതങ്ങൾ മത്സരങ്ങൾ കാണുന്നുണ്ടോ?', അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ മത്സരം ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പ് ജൂൺ അവസാന വാരം മാത്രമാണ് ഷെഡ്യൂൾ പുറത്തായത്. തുടർന്ന്, ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ ഉൾപ്പെടെയുള്ള ചില പ്രധാന ഗെയിമുകൾ ചില കാരണങ്ങളാൽ വീണ്ടും ഷെഡ്യൂൾ ചെയ്തു, ഇത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഉദ്ഘാടന ചടങ്ങില്ല
സാധാരണ വലിയ കായിക മാമാങ്കകങ്ങൾ ആരംഭിക്കുന്നത് വർണാഭമായ ഉദ്‌ഘാടന ചടങ്ങോടെയാണ്. എന്നാൽ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റ് ഔദ്യോഗികമായി തുടങ്ങിയപ്പോൾ ആദ്യ മത്സരത്തിന് മുന്നോടിയായി വർണാഭമായ ഉദ്ഘാടന ചടങ്ങൊന്നും ഉണ്ടായില്ല, മറിച്ച് ഒരു ദിവസം മുമ്പ് നടന്ന ക്യാപ്റ്റൻമാരുടെ വാർത്താസമ്മേളനം മാത്രമാണ് നടന്നത്. ഇന്ത്യയിൽ അവസാനമായി 2011-ൽ ടൂർണമെന്റ് ആതിഥേയത്വം വഹിച്ചതുമായി ഇപ്പോഴത്തെ ടൂർണമെന്റ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ താരതമ്യം ചെയ്തു. അന്ന് ഉദ്ഘാടന ചടങ്ങിൽ മേഖലയിലെ ഏറ്റവും വലിയ സംഗീത താരങ്ങളുടെ പ്രകടനങ്ങൾ ഉണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം നഗരത്തിലേക്ക് വരുന്നതിന്റെ സൂചനകളില്ലാതെ, അഹ്‌മദാബാദ് നഗരം പൊതുവെ നിശബ്ദമായിരുന്നു. വിമാനത്താവളത്തിൽ ലോകകപ്പിന്റെ കൂറ്റൻ കട്ടൗട്ട് ഒഴികെ, നഗരത്തിന് ചുറ്റും വലിയ ബ്രാൻഡിംഗ് ഉണ്ടായിരുന്നില്ല. മത്സരത്തിന് മുമ്പ്, 110,000-ത്തിലധികം ആളുകൾ ഉൾക്കൊള്ളുന്ന വേദിയിൽ പ്രാദേശിക ഉദ്യോഗസ്ഥർ 50 ശതമാനം കാണികളെ പ്രതീക്ഷിച്ചിരുന്നു, എന്നിരുന്നാലും, സ്റ്റേഡിയത്തിൽ മൂന്നിലൊന്ന് മാത്രമേ നിറഞ്ഞിരുന്നുള്ളൂ, ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇംഗ്ലണ്ട് ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ എണ്ണം ഇതിലും കുറവായിരുന്നു.
Keywords: News, National, Ahamadabad, Cricket, ICC, World Cup, Sports, World Cup: England vs New Zealand tournament opener sees lukewarm response in Ahmedabad. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.