ലൈവ് സര്‍ജറികളായിരുന്നു ശില്‍പശാലയുടെ പ്രധാന സവിശേഷത. വിവിധ തരത്തിലുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, വെരികോസ് ചികിത്സയ്ക്കായുള്ള ഏറ്റവും നൂതന ചികിത്സാരീതികളായ ലേസര്‍, വെനാസില്‍, പൈല്‍സിനും ഫിസ്റ്റുലയ്ക്കുമുള്ള നൂതന ശസ്ത്രക്രിയാ രീതികള്‍ എന്നിവ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് തത്സമയം സംപ്രേഷണം ചെയ്യുകയും ഓരോ രീതികളെയും ആസ്പദമാക്കി വിശദമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഇതിന് പുറമെ ശ്വാസകോശരോഗങ്ങള്‍ക്കുള്ള അതിനൂതന ശസ്ത്രക്രിയാരീതിയായ തൊറാകോസ്‌കോപിക് സര്‍ജറിയും പ്രദര്‍ശിപ്പിച്ചു.
മെഡികല്‍ സവീസസ് ചീഫ് ഡോ. സൂരജ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ. മുരളി ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ഐ സി ശ്രീനിവാസ്, ഡോ. ജിമ്മി സി ജോണ്‍, ഡോ. ദേവരാജ്, ഡോ. ശ്യാം കൃഷ്ണന്‍, ഡോ. മിഥുന്‍ ബെഞ്ചമിന്‍, ഡോ. നിധില കോമത്ത്, കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഡോ. പ്രസാദ്, ഡോ. ഗണേഷ്, യൂറോളജി വിഭാഗത്തിലെ ഡോ. സത്യേന്ദ്രന്‍ എന്നിവര്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. ഇവരോടൊപ്പം അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. സുപ്രിയ, ഡോ. വന്ദന, ഡോ. അനീഷ് എന്നിവരും ശില്‍പശാലയുടെ ഭാഗമായി.
Keywords: News, Kerala, Kannur, Aster MIMS, Health, Surgery, Hospital, Surgeons, Workshop conducted by Kannur Aster MIMS for surgeons.
< !- START disable copy paste -->