Follow KVARTHA on Google news Follow Us!
ad

Controversy | മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല, വിഷയത്തെ ഗൗരവമായാണ് വനിത കമിഷന്‍ കാണുന്നത്; സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചു, 31ന് കോട്ടയത്ത് പബ്ലിക് ഹിയറിങ് നടക്കുമെന്നും അധ്യക്ഷ സതീദേവി

പൊലീസിനോട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി Women Commission, Actor Suresh Gopi, Controversy, Media, Complaint, Kerala News
ന്യൂഡെല്‍ഹി: (KVARTHA) ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചതായി കേരള വനിതാ കമിഷന്‍ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്റെയും പരാതി ലഭിച്ചു. 

Women Commission About Suresh Gopi Issues, New Delhi, News, Politics, Women Commission, Actor Suresh Gopi, Controversy, Media, Complaint, Kerala News

പൊലീസിനോട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പരാതിയില്‍ അന്വേഷണം നടത്തി കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 15 ദിവസത്തിനുള്ളില്‍ റിപോര്‍ട് നല്‍കാന്‍ ആണ് ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 31നു കോട്ടയത്ത് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു.

മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ലെന്നും വിഷയത്തെ ഗൗരവമായാണു വനിത കമിഷന്‍ കാണുന്നതെന്നും സതീദേവി വ്യക്തമാക്കി. 'മാപ്പ് സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അധിക്ഷേപത്തിന് ഇരയായ സ്ത്രീയാണ്. സുരേഷ് ഗോപിയുടെ മാപ്പു പറച്ചില്‍ തുറന്ന മാപ്പു പറച്ചിലായി പരാതിക്കാരി കാണുന്നില്ല. തുടര്‍നടപടികള്‍ സ്വീകരിക്കും എന്നാണു പരാതിക്കാരി പറഞ്ഞിട്ടുള്ളത്' എന്നും സതീദേവി ചൂണ്ടിക്കാട്ടി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യംചോദിക്കവേയാണു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുകയും മോളെ എന്നു വിളിക്കുകയും ചെയ്തത്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി.

'തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹം മോളെ എന്നു വിളിക്കുകയും തോളില്‍ തഴുകുകയും ചെയ്തത്. ആ സമയത്തു പെട്ടെന്ന് ഷോകായി. എന്താണു നടക്കുന്നതെന്നു മനസ്സിലായില്ല. അദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റാന്‍ വേണ്ടിയാണു പിന്നിലേക്കു വലിഞ്ഞത്. മാധ്യമ പ്രവര്‍ത്തകയായതിനാല്‍ എനിക്കതില്‍ തുടര്‍ ചോദ്യങ്ങളുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ വീണ്ടും അദ്ദേഹത്തോടു ചോദ്യം ചോദിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി തോളില്‍ കൈവച്ചത് സഹിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. എനിക്കത് കംഫര്‍ട് ആയിരുന്നില്ല. ഞാന്‍ പോയിരിക്കുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോടു ചോദ്യം ചോദിക്കാനാണ്, അല്ലാതെ മറ്റൊരു സൗഹൃദ സംഭാഷണത്തിനല്ല' എന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

Keywords: Women Commission About Suresh Gopi Issues, New Delhi, News, Politics, Women Commission, Actor Suresh Gopi, Controversy, Media, Complaint, Kerala News.

Post a Comment