WhatsApp | ഇനി ഒരേ ഫോണില്‍ ഒരേ ആപില്‍ ഒന്നിലധികം വാട്‌സ് ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം! ലോഗ് ഔട്ട് ചെയ്യണ്ട ആവശ്യമേയില്ല; പുതിയ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

 


ന്യൂഡെല്‍ഹി: (KVARTHA) വാട്‌സ് ആപ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്കായി പുതിയ സവിശേഷത അവതരിപ്പിച്ചു, ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഒരേ ഉപകരണത്തില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും. വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്ന് ഒരേ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇതുവഴെ കഴിയുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരേ ഫോണില്‍ വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാനുള്ള ഓപ്ഷനാണ് അവതരിപ്പിച്ചത്.
             
WhatsApp | ഇനി ഒരേ ഫോണില്‍ ഒരേ ആപില്‍ ഒന്നിലധികം വാട്‌സ് ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം! ലോഗ് ഔട്ട് ചെയ്യണ്ട ആവശ്യമേയില്ല; പുതിയ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

ഒരു അക്കൗണ്ട് മറ്റൊന്നില്‍ നിന്ന് ഉപയോഗിക്കുന്നതിന്, ഉപയോക്താവിന് ആദ്യത്തെ അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യേണ്ട ആവശ്യമില്ല. വ്യക്തിപരവും തൊഴില്‍പരവുമായ പോലുള്ള രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ വളരെ സഹായകരമാണ്. ഓരോ തവണയും വ്യത്യസ്ത അക്കൗണ്ട് ഉപയോഗിക്കുന്നതിന് രണ്ട് ഫോണുകള്‍ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടില്‍ നിന്ന് ഈ പുതിയ സവിശേഷത ഉപയോക്താക്കളെ രക്ഷിക്കും.

വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ പുറത്തിറക്കിയത്. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്ന വിവരം അറിയിച്ചത്. വാട്‌സ് ആപ്പിന്റെ മള്‍ട്ടിഅക്കൗണ്ട് ഫീച്ചറുമായി ബന്ധപ്പെട്ട ഒരു സ്‌ക്രീന്‍ഷോട്ടും മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്. ഈ സ്‌ക്രീന്‍ഷോട്ടില്‍, ഒരേ ആപ്പില്‍ രണ്ട് അക്കൗണ്ടുകള്‍ കാണാന്‍ കഴിയും. കൂടാതെ ഓരോ അക്കൗണ്ടിനും, സ്റ്റാറ്റസ് ആര്‍ക്കൊക്കെ കാണാം തുടങ്ങിയ വെവ്വേറെ സെറ്റിങ്സാണ് ഉണ്ടാവുക.

ഒരേ ഫോണില്‍ ഒന്നിലധികം വാട്‌സ്ആപുകള്‍ എങ്ങനെ ഉപയോഗിക്കാം?

ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് മറ്റൊരു ഫോണ്‍ നമ്പറോ സിം കാര്‍ഡോ ഡ്യുവല്‍ സിം കാര്‍ഡുകളെ പിന്തുണയ്ക്കുന്ന ഒരു ഫോണോ ആവശ്യമാണ്.

* WhatsApp settings തുറക്കുക.
* നിങ്ങളുടെ പേരിന് അടുത്തുള്ള ചെറിയ അമ്പടയാളം ടാപ്പുചെയ്ത് 'Add account' തിരഞ്ഞെടുക്കുക.
* നിങ്ങളുടെ രണ്ടാമത്തെ ഫോണ്‍ നമ്പര്‍ നല്‍കി എസ് എം എസ് വഴിയോ കോളിലൂടെയോ നിങ്ങള്‍ക്ക് അയച്ച കോഡ് നല്‍കുക.
* നിങ്ങളുടെ പേരിന് അടുത്തുള്ള അമ്പടയാളം ക്ലിക്ക് ചെയ്ത് നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന അക്കൗണ്ട് എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം

Keywords: WhatsApp, Technology, Lifestyle, Mobile Phone, WhatsApp now allows multiple accounts on same device: Here's how to set up.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia