Keywords: Wayanad: ICMR says Nipah virus is present in bats, Thiruvananthapuram, News, ICMR, Warning, Alert, Health, Health Minister, Veena George, Kerala News.
Nipah Virus | വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് ഐസിഎംആര്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
കണ്ടെത്തിയത് ബത്തേരി, മാനന്തവാടി മേഖലകളില്‍
ICMR, Warning, Alert, Health, Health Minister, Veena George, Kerala News
തിരുവനന്തപുരം: (KVARTHA) വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇതോടെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയില്‍ ഊന്നിയാണ് പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.