Stray Dog | വയനാട്ടില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 11 കാരന് ഗുരുതര പരുക്ക്
Oct 31, 2023, 08:37 IST
ADVERTISEMENT
വയനാട്: (KVARTHA) വെളളമുണ്ടയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 11 കാരന് ഗുരുതര പരുക്ക്. പുളിഞ്ഞാലിന് സമീപം ഓണി വയലിലാണ് സംഭവം. കൂട്ടം ചേര്‍ന്നെത്തിയ തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറി. പുളിഞ്ഞാല്‍ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രന്റെയും, മിനിയുടെയും മകന്‍ വിനായകിനെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
ബന്ധുവീട്ടില്‍ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോഴാണ് കുട്ടിക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റതിന്റെയും, മാന്തലേറ്റതിന്റെയും മുറിവുകളുണ്ട്. കടിയേറ്റ് അവശ നിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.