SWISS-TOWER 24/07/2023

Parag Desai | പ്രമുഖ തേയില ബ്രാൻഡായ വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പരാഗ് ദേശായി അന്തരിച്ചു; മരണം തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റിനെ തുടർന്ന്

 


ADVERTISEMENT

അഹ്‌മദാബാദ്: (KVARTHA) പ്രമുഖ തേയില ബ്രാൻഡായ വാഗ് ബക്രി ടീ നിർമിക്കുന്ന ഗുജറാത്ത് ടീ പ്രോസസേഴ്‌സ് ആൻഡ് പാക്കേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പരാഗ് ദേശായി (49) അന്തരിച്ചു. അഹ്‌മദാബാദിലെ ആശുപത്രിയിൽ ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ഒക്‌ടോബർ 15 ന് തന്റെ വസതിക്ക് സമീപമുള്ള ഇസ്‌കോൺ അംബ്ലി റോഡിന് സമീപം പ്രഭാത നടത്തത്തിന് പോകുമ്പോഴാണ് ദേശായി അപകടത്തിൽപ്പെട്ടത്.

Parag Desai | പ്രമുഖ തേയില ബ്രാൻഡായ വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പരാഗ് ദേശായി അന്തരിച്ചു; മരണം തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റിനെ തുടർന്ന്

വീടിന് പുറത്ത് നായ്ക്കൾ ആക്രമിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും മസ്തിഷ്ക രക്തസ്രാവം ഉണ്ടാവുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് അദ്ദേഹത്തെ ഷെൽബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയയ്ക്കായി സൈഡസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ചികിത്സയ്ക്കിടെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ രശേഷ് ദേശായിയുടെ മകനാണ് പരാഗ് ദേശായി. ന്യൂയോർക്കിലുള്ള ലോംഗ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ നേടിയ ഇദ്ദേഹം കമ്പനിയുടെ നാലാം തലമുറ സംരംഭകനാണ്. ഭാര്യ വിദിഷ. മകൾ: പരിഷ.

Keywords: News, National, Ahamadabad, Wagh Bakri, Tea Powder, Parag Desai, Obituary,   Wagh Bakri Tea Group's ED Parag Desai passes away.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia