വിദേശത്തായിരുന്ന ശാകിര്‍ നാട്ടിലെത്തിയതോടെയാണ് അറസ്റ്റ്. സഊദി പൗരയായ യുവതിയുടെ പീഡന പരാതിയില്‍ ശാകിര്‍ സുബ്ഹാന് കഴിഞ്ഞയാഴ്ചയാണ് ഹൈകോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അനുമതി കൂടാതെ സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, പാസ്‌പോര്‍ട് ഹാജരാക്കണം, പരാതിക്കാരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നിങ്ങനെയാണ് ഉപാധി. വിദേശത്തുള്ള ശാകിര്‍ കേരളത്തിലെത്തണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
സഊദി പൗരയായ ഇരുപത്തൊമ്പതുകാരിയാണ് ശാകിര്‍ സുബ്ഹാനെതിരെ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോടെലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഏറെ നാളായി കൊച്ചിയില്‍ താമസിക്കുന്ന സഊദി പൗരയായ യുവതിയെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഹോടെലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയ സമയത്ത് ശാകിര്‍ സുബ്ഹാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണു പരാതി.
Keywords: Vlogger Mallu Traveler arrested and released by police, Kochi, News, Vlogger Mallu Traveler, Arrested, High Court, Bail, Assault, Complaint, Hotel, Kerala News.