Follow KVARTHA on Google news Follow Us!
ad

Viral Fever | സംസ്ഥാനത്ത് പകര്‍ച പനിയുടെ വ്യാപന തോത് ഉയരുന്നു; പ്രായമാകാത്തവരില്‍ പോലും ഡെങ്കു അപകടകാരിയാവുന്നുണ്ടെന്ന് കണക്കുകള്‍; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവിദഗ്ധര്‍

10 ദിവസത്തിനിടെ 3 മരണമാണ് തിരുവനന്തപുരം ജില്ലയില്‍ റിപോര്‍ട് ചെയ്തത് Fever, Viral, Kerala News, Health Department, Precautions, Prevent, Health, Mini
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് പകര്‍ച പനിയുടെ വ്യാപന തോത് ഉയരുന്നു. ഇടവിട്ടുള്ള മഴയ്‌ക്കൊപ്പം പലയിടത്തും വെള്ളക്കെട്ടുണ്ടായതും പകര്‍ച പനി ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ഡെങ്കു മരണം കൂടി ശനിയാഴ്ച (28.10.2023) റിപോര്‍ട് ചെയ്തു.

പ്രായമാകാത്തവരിലും മറ്റ് രോഗാവസ്ഥകളില്ലാത്തവരില്‍ പോലും ഡെങ്കു അപകടകാരിയാവുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഡെങ്കുവില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഒരിക്കല്‍ ഡെങ്കുബാധയുണ്ടായതിന് ശേഷം വീണ്ടും വൈറസ് ബാധയുണ്ടാകുന്നതും സ്ഥിതി ഗുരുതരമാകും.

സെപ്റ്റംബറില്‍ സംസ്ഥാനത്ത് റിപോര്‍ട് ചെയ്തത് 1697 ഡെങ്കു കേസുകളാണ്. മൂന്ന് മരണവും റിപോര്‍ട് ചെയ്തു. 210 എലിപ്പനി കേസുകളും, ആറ് മരണവുമാണ് കഴിഞ്ഞ മാസം റിപോര്‍ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കുകേസുകളും 292 എലിപ്പനി കേസുകളും റിപോര്‍ട് ചെയ്തു. പനി ബാധിച്ചുള്ള മരണം കൂടി. അഞ്ച് പേര്‍ ഡെങ്കിപ്പനി ബാധിച്ചും, 12 പേര്‍ എലിപ്പനി ബാധിച്ചും മരിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡെങ്കു ബാധിച്ച് 27കാരി മരിച്ചിരുന്നു. അതിന് മുമ്പ് ആറ് വയസുകാരിയുടെയും 27കാരന്റെയും മരണം റിപോര്‍ട് ചെയ്തിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് മരണമാണ് തിരുവനന്തപുരം ജില്ലയില്‍ റിപോര്‍ട് ചെയ്തത്.

പനി കണക്ക് ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി തിങ്കളാഴ്ച (30.10.2023) യോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ ചര്‍ച ചെയ്യാനാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നത്.
നിലവില്‍ ഗുരുതര സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.


 

Keywords: News, Kerala, Kerala-News, Health-News, Fever, Viral, Kerala News, Health Department, Precautions, Prevent, Health, Minister, Disease, Meeting, Death, Hospital, Viral Fever: Kerala Health department says take precautions to prevent.

Post a Comment