Follow KVARTHA on Google news Follow Us!
ad

Criticized | 26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തു, രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടി; മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പിനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യം VD Satheesan, Politics, Criticized
കൊച്ചി: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പിനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മരുന്നുകളുടെ ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവമുണ്ടായെന്നു വ്യക്തമാക്കുന്ന മെഡികല്‍ സര്‍വീസ് കോര്‍പറേഷന്റെ സിഎജി റിപോര്‍ട് ഞെട്ടിക്കുന്നതാണെന്നും ചില കംപനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ലെന്നും രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

VD Satheesan Criticized Health Minister and Chief Minister, Kochi, News, VD Satheesan, Politics, Criticized, Health Minister, Veena George, Chief Minister, Pinarayi Vijayan, Kerala

പര്‍ചേസുകള്‍ക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അനുമതി നല്‍കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. 26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തു. 1610 ബാച് മരുന്നുകള്‍ക്ക് കാലാവധി നിബന്ധന പാലിക്കപ്പെട്ടിട്ടില്ല. മെഡികല്‍ സര്‍വീസ് കോര്‍പറേഷന്റെ തീപ്പിടിത്തത്തിലും ദുരൂഹതയുണ്ടെന്നും സതീശന്‍ ആരോപിച്ചു.

മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സിഎംആര്‍എലും എക്‌സാലോജിക്കും തമ്മില്‍ നടന്നത് കള്ളപ്പണ ഇടപാടാണ്. സമൂഹമാധ്യമ മാനേജ്‌മെന്റിനു മുഖ്യമന്ത്രി ചിലവാക്കുന്നത് 6,67,260 രൂപയാണ്. സര്‍കാര്‍ പണമാണ് ഇത്തരത്തില്‍ ചിലവഴിക്കുന്നത്. ഒരു മാസം പരമാവധി ഇടുന്നത് 20 പോസ്റ്റുകള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords: VD Satheesan Criticized Health Minister and Chief Minister, Kochi, News, VD Satheesan, Politics, Criticized, Health Minister, Veena George, Chief Minister, Pinarayi Vijayan, Kerala. 

Post a Comment