Gaza | ഗസ്സയ്ക്ക് മാനുഷിക സഹായം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു; 15 അംഗ സമിതിയില്‍ 12 രാജ്യങ്ങളും അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് യു എസ് മാത്രം

 


ന്യൂയോര്‍ക്ക്: (KVARTHA) ഗസ്സയിലെ ഫലസ്തീനികള്‍ക്കുള്ള മാനുഷിക സഹായം ആവശ്യപ്പെടുകയും ഇസ്രാഈലിനെതിരായ ഹമാസിന്റെ ആക്രമണങ്ങളെയും സാധാരണക്കാര്‍ക്കെതിരായ എല്ലാ അക്രമങ്ങളെയും അപലപിക്കുകയും ചെയ്യുന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. 15 അംഗ സുരക്ഷാ സമിതിയില്‍ 12 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രമാണ് എതിര്‍ത്തത്. രണ്ട് രാജ്യങ്ങള്‍ വിട്ടുനിന്നു.
      
Gaza | ഗസ്സയ്ക്ക് മാനുഷിക സഹായം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു; 15 അംഗ സമിതിയില്‍ 12 രാജ്യങ്ങളും അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് യു എസ് മാത്രം

പ്രമേയത്തിന് അനുകൂലമായി ഫ്രാന്‍സ്, ചൈന, അല്‍ബേനിയ, ബ്രസീല്‍, ഇക്വഡോര്‍, ഗാബോണ്‍, ഘാന, ജപ്പാന്‍, മാള്‍ട്ട, മൊസാംബിക്, സ്വിറ്റ്‌സര്‍ലന്‍ഡ്, യു എ ഇ എന്നീ രാജ്യങ്ങള്‍ വോട്ട് ചെയ്തു. യു കെയും റഷ്യയും വിട്ടുനിന്നു. അമേരിക്ക പരമ്പരാഗതമായി തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രാഈലിനെ സുരക്ഷാ കൗണ്‍സിലില്‍ സംരക്ഷിക്കുന്ന നിലപാടാണ് കൈകൊള്ളാറുള്ളത്.

കരട് പ്രമേയത്തില്‍ ഇസ്രാഈലിന്റെ സ്വയം പ്രതിരോധ അവകാശങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞത്. അതിനിടെ, ബന്ദികളെ മോചിപ്പിക്കുന്നതിനും ഗസ്സയിലേക്കുള്ള മാനുഷിക സഹായം ലഭ്യമാക്കുന്നതിനും അടിയന്തര മാനുഷിക വെടിനിര്‍ത്തലിന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.

Keywords: Israel, Hamas, Palestine,  Gaza, Israel Palestine War, Israel Hamas War, US vetoes UN resolution urging humanitarian aid to Gaza.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia