Follow KVARTHA on Google news Follow Us!
ad

Resign | ഫലസ്തീൻ സംഘർഷത്തിൽ ഇസ്രാഈലിന് ശക്തമായ പിന്തുണ നൽകുന്ന അമേരിക്കയുടെ നിലപാടിൽ പ്രതിഷേധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ രാജിവച്ചു

'കൂടുതല്‍ ആയുധങ്ങള്‍ ഒരു വശത്തേക്ക് മാത്രം നല്‍കുന്ന നടപടിയെ ഇനിയും പിന്തുണക്കാനാവില്ല' USA, Gaza, Israel, Palastene, ലോക വാർത്തകൾ
വാഷിംഗ്ടൺ: (KVARTHA) ഇസ്രാഈൽ-ഫലസ്തീൻ സംഘർഷത്തിൽ അമേരിക്കയുടെ നിലപാടിൽ വിയോജിപ്പ് പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥാനം രാജിവച്ചു. രാഷ്ട്രീയ സൈനിക കാര്യ ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്ന ജോഷ് പോള്‍ ആണ് പദവി ഒഴിഞ്ഞത്. അമേരിക്കയുടെ സഖ്യകക്ഷികൾക്ക് ആയുധങ്ങൾ കൈമാറുന്ന മന്ത്രാലയത്തിന്റെ ഏജൻസിയിലാണ് ജോഷ് പോൾ ജോലി ചെയ്തുവന്നിരുന്നത്.

News, World, USA, Gaza, Israel, Palastene, Israel-Palestine-War,  US State Department Official Resigns Over 'Continued Lethal Assistance to Israel'.

അമേരിക്കൻ ഗവൺമെന്റിന്റെ ഇസ്രാഈലിനുള്ള സഹായവുമായി ബന്ധപ്പെട്ട നയപരമായ അഭിപ്രായവ്യത്യാസമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് ജോഷ് 'ലിങ്ക്ഡ്ഇൻ' പോസ്റ്റിൽ കുറിച്ചു.
കൂടുതല്‍ ആയുധങ്ങള്‍ ഒരു വശത്തേക്ക് മാത്രം നല്‍കുന്ന നടപടിയെ ഇനിയും പിന്തുണക്കാനാവില്ലെന്നും ഇക്കാര്യം ആരു നടത്തിയാലും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനങ്ങള്‍ തുറന്നുപറയേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രാഈലിനെതിരായ ഹമാസിന്റെ ആക്രമണം ക്രൂരമാണ്, എന്നാൽ ഇസ്രാഈലിന്റെ പ്രതികരണം ഇസ്രാഈലികളുടെയും ഫലസ്തീനികളുടേയും കഷ്ടപ്പാടുകൾ കുറയ്ക്കില്ലെന്നും അത് വർധിപ്പിക്കുമെന്നും പോൾ ചൂണ്ടിക്കാട്ടി. സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ ജോ ബൈഡന് വീഴ്ച പറ്റിയെന്നും ഇസ്രാഈലിന് നല്‍കുന്ന പിന്തുണയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രാഈലിനെ അസന്ദിഗ്ധമായി പിന്തുണച്ച് വരികയാണ്. ഗസ്സയിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500 ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് ശേഷം ആഗോളതലത്തിൽ ഇസ്രാഈലിനെതിരെ വലിയ പ്രതിഷേധം ഉയർന്നെങ്കിലും ജോ ബൈഡൻ ഇസ്രാഈൽ നിലപാടുകൾക്കൊപ്പം നിലകൊള്ളുകയായിരുന്നു.

Keywords: News, World, USA, Gaza, Israel, Palastene, Israel-Palestine-War,  US State Department Official Resigns Over 'Continued Lethal Assistance to Israel'.
< !- START disable copy paste -->

Post a Comment