Follow KVARTHA on Google news Follow Us!
ad

US President | ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ അക്രമം ജോ ബൈഡന്റെ ഇസ്രാഈൽ സന്ദർശനത്തെ പ്രതിസന്ധിയിലാക്കി; അമേരിക്കൻ പ്രസിഡന്റുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി ജോർദാൻ

നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കി Israel, Hamas, Palestine, ലോകവാർത്തകൾ, Gaza, Jordan
ടെൽ അവീവ്: (KVARTHA) ഗസ്സ സിറ്റിയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിയിൽ 500 പേർ കൊല്ലപ്പെട്ട ഇസ്രാഈൽ വ്യോമാക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം ബുധനാഴ്ച രാവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രാഈലിൽ ഇറങ്ങും. ഇസ്രാഈൽ ഗസ്സ മുനമ്പിൽ നടത്തുന്ന നിർത്താതെയുള്ള ബോംബാക്രമണത്തിൽ നിന്ന് അഭയം തേടി ആയിരക്കണക്കിന് രോഗികളും മറ്റ് സാധാരണക്കാരും ഈ ആശുപത്രിയിലായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്.

News, World, Israel-Palestine-War, Israel, Hamas, Palestine, Gaza, Jordan, US president’s visit to Jordan cancelled.

ചൊവ്വാഴ്ചത്തെ മാരകമായ ആശുപത്രി അക്രമത്തിന് മുമ്പ്, മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇസ്രാഈലിലേക്കുള്ള ബൈഡന്റെ യാത്ര ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രാഈലിന്റെ ആക്രമണം കാര്യങ്ങൾ ആകെ തകിടം മറിച്ചു. ഈ വിഷയം ഇതിനകം തന്നെ ബൈഡന് നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഗസ്സയെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഈജിപ്ഷ്യൻ, പലസ്തീൻ നേതാക്കളുമായും ബുധനാഴ്ച അമ്മാനിൽ നടത്താനിരുന്ന ഉച്ചകോടി ജോർദാൻ റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി അറിയിച്ചു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ്‌ അബ്ബാസ് എന്നിവരുമായാണ് ജോർദാനിൽ ചർച്ച നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞയാഴ്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബൈഡന്റെ യാത്ര. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ബൈഡൻ ടെൽ അവീവിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും അദ്ദേഹം കാണും. ആശുപത്രിക്ക് ആക്രമണത്തിന് ശേഷം ഇസ്രാഈലിനെതിരെ ആഗോളതലത്തിൽ കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബൈഡന്റെ സന്ദർശനം എന്ത് മാറ്റം വരുത്തുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Keywords: News, World, Israel-Palestine-War, Israel, Hamas, Palestine, Gaza, Jordan, US president’s visit to Jordan cancelled.

< !- START disable copy paste -->

Post a Comment