Keywords: UP cop suspended for sharing post on Palestine, UP, News, Politics, UP Cop Suspended, Social Media, Probe, Suhail Ansari, Kheri DSP Sandeep Singh, National News.
Cop suspended | 'ഫലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ യുപിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു'
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ഖേരി ഡി എസ് പി
UP Cop Suspended, Social Media, National News
ലക് നൗ: (KVARTHA) ഫലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍. ലഖിംപൂര്‍ ഖേരിയിലെ കോണ്‍സ്റ്റബിള്‍ സുഹൈല്‍ അന്‍സാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ജോലിയില്‍ നിയമിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിനെ കുറിച്ച് അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥനെ കുറിച്ചും കൃത്യമായി അന്വേഷണം നടത്തുമെന്നും ഖേരി ഡി എസ് പി മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രാഈല്‍ - ഫലസ്തീന്‍ വിഷയത്തില്‍ ഇന്‍ഡ്യ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരനെതിരെയുള്ള നടപടി.