സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എമര്‍ജന്‍സി കെയറില്‍ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 150 ഓളം മാസ്റ്റേഴ്സ് ട്രെയ്നര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. നൂതന സിമുലേഷന്‍ ടെക്നോളജിയിലും എമര്‍ജന്‍സി കെയറിലും അത്യാധുനിക സങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പരിശീലനം നല്‍കിയത്.
മനുഷ്യ ശരീരത്തോട് സാമ്യമുള്ള അത്യാധുനിക മാനിക്വിനുകളിലായിരുന്നു പരിശീലനം. സിപിആര്‍, എമര്‍ജന്‍സി കെയര്‍ എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കി. ഈ മാസ്റ്റേഴ്സ് ട്രെയിനര്‍മാര്‍ മറ്റ് ഡോക്ടര്‍മാര്‍ക്കും, മെഡികല്‍ വിദ്യാര്‍ഥികള്‍ക്കും നഴ്സുമാര്‍ക്കും, നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്കും പരിശീലനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1.5 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സെന്ററില്‍ വിദഗ്ധ പരിശീലനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം 15,000ലധികം പേര്‍ക്ക് സെന്ററിലൂടെ വിവിധ പരിശീലനങ്ങള്‍ നല്‍കാനായി എന്നും മന്ത്രി പറഞ്ഞു.
Keywords: Trauma care training will be decentralized under the leadership of Atelkin, Thiruvananthapuram, News, Trauma Care, Training, Nurse, Doctors, Health, Health Minister, Veena George, Kerala.