Follow KVARTHA on Google news Follow Us!
ad

Udhayanidhi Stalin | സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് 10 മാസം 7500 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡിഎംകെ സര്‍കാര്‍

യു പി എസ് സി, ഇന്‍ഡ്യന്‍ ബാങ്ക് സര്‍വീസ്, റെയില്‍വേ എന്നീ ജോലികള്‍ നേടുക എന്നതാണ് ദ്രാവിഡ മോഡല്‍ ലക്ഷ്യമിടുന്നത് Udhayanidhi Stalin, Minister,Sstipend
ചെന്നൈ: (KVARTHA) തമിഴ് നാട്ടിലെ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് 10 മാസം 7500 രൂപ ധനസഹായം പ്രഖ്യാപിച്ച് ഡിഎംകെ സര്‍കാര്‍. സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1000 പേര്‍ക്ക് 10 മാസമാണ് ധനസഹായം നല്‍കുക എന്നും സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

TN: Udhayanidhi Stalin announces to give financial assistance to civil service aspirants, Chennai, News, Education, Udhayanidhi Stalin, Announcement, Minister, Stipend, UPSC, National

യു പി എസ് സി, ഇന്‍ഡ്യന്‍ ബാങ്ക് സര്‍വീസ്, റെയില്‍വേ എന്നീ ജോലികള്‍ നേടുക എന്നതാണ് ദ്രാവിഡ മോഡല്‍ ലക്ഷ്യമിടുന്നത്. ബിരുദധാരികളായ വിദ്യാര്‍ഥികള്‍ വേണമെന്നാണ് കരുണാനിധി ആഹ്വാനം ചെയ്തിരുന്നത്. യുവജനങ്ങളുടെ ഉയര്‍ചക്ക് വേണ്ടിയാണ് പെരിയാറും കരുണാനിധിയും പ്രവര്‍ത്തിച്ചത്. ഇതേ പാതയില്‍ തന്നെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിനും.

സര്‍കാറിന്റെ നാന്‍ മുതല്‍വന്‍ പദ്ധതി 13 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുന്നതും 1.5 ലക്ഷം പേര്‍ക്ക് ജോലി നല്‍കുന്നതുമാണ്. യുവാക്കള്‍ കേന്ദ്ര സര്‍കാര്‍ ജോലികള്‍ നേടണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്‍ യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നാന്‍ മുതല്‍വന്‍ പദ്ധതിയെന്നും വ്യക്തമാക്കി.

Keywords: TN: Udhayanidhi Stalin announces to give financial assistance to civil service aspirants, Chennai, News, Education, Udhayanidhi Stalin, Announcement, Minister, Stipend, UPSC, National.

Post a Comment