സഹോദരന്‍ രാഗേഷിനൊപ്പം ബൈകില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം.കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. രമേഷ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആദ്യം കുന്നംകുളത്തെ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡികല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. അനാസ്ഥ കാണിച്ച അധികൃതര്‍ക്കെതിരെ നടപടി വേണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 11ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി സാധനങ്ങള്‍ വാങ്ങാനാണ് ഇരുവരും ബൈകില്‍ പോയത്. രമേഷ് തന്നെയായിരുന്നു ബൈക് ഓടിച്ചിരുന്നത്. കെ എസ് ഇ ബിയുടെ ഇലക്ട്രികല്‍ പോസ്റ്റില്‍ നിന്ന് അടുത്തുള്ള വീട്ടിലേക്ക് കണക്ഷന്‍ വലിക്കുന്നതിനുള്ള കേബിളിന്റെ കമ്പിയാണ് പൊട്ടി താഴെവീണ് കിടന്നിരുന്നത്. രമേഷിന്റെ കഴുത്തില്‍ ഈ കമ്പി കുരുങ്ങുകയായിരുന്നു.
Keywords: Thrissur: KSEB's service wire entangled biker, seriously injured, Thrissur, News, KSEB, Service Wire, Injured, Hospital, Treatment, Complaint, Kerala News.