Achu Oommen | സോളര്‍ അഴിമതിയാരോപണങ്ങളെ കുറിച്ചുള്ള സി ദിവാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് അച്ചു ഉമ്മന്‍; പുറത്തുവന്ന കാര്യങ്ങള്‍ ഞെട്ടിച്ചുവെന്നും മുന്‍ മുഖ്യമന്ത്രിയുടെ മകള്‍

 


കോട്ടയം: (KVARTHA) സോളര്‍ അഴിമതിയാരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കോടികള്‍ വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ റിപോര്‍ട് എഴുതി നല്‍കുകയായിരുന്നുവെന്ന മുന്‍മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ജുഡീഷ്യല്‍ സംവിധാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതാണ് ആ വെളിപ്പെടുത്തല്‍ എന്നും അവര്‍ പറഞ്ഞു. വനിത മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അച്ചു ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്.

Achu Oommen | സോളര്‍ അഴിമതിയാരോപണങ്ങളെ കുറിച്ചുള്ള സി ദിവാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് അച്ചു ഉമ്മന്‍; പുറത്തുവന്ന കാര്യങ്ങള്‍ ഞെട്ടിച്ചുവെന്നും മുന്‍ മുഖ്യമന്ത്രിയുടെ മകള്‍

സോളര്‍ അന്വേഷണത്തിലെ സിബിഐ റിപോര്‍ട് ഒരു രീതിയിലും ഞെട്ടിച്ചില്ലെന്ന് പറഞ്ഞ അച്ചു ഉമ്മന്‍ ചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്നു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നുവെന്നും പക്ഷേ, സി ദിവാകരന്റെ വെളിപ്പെടുത്തല്‍ ശരിക്കും ഞെട്ടിച്ചുവെന്നും പറഞ്ഞു.

സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീകള്‍ക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണു താന്‍ സൈബര്‍ അറ്റാകിനെതിരെ കേസ് കൊടുത്തത്. എന്നാല്‍ തെളിവുകള്‍ സഹിതം നല്‍കിയ പരാതി വനിതാ കമിഷന്‍ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും അച്ചു പറഞ്ഞു.

'എന്നെ പിന്തുണയ്ക്കാന്‍ പാര്‍ടിയുണ്ട്, കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. എന്നിട്ടും പ്രതികരിച്ചില്ലെങ്കില്‍ തെറ്റായ സന്ദേശമാകും എന്നു കരുതിയാണു പരാതി നല്‍കിയത്. ഭയന്നിട്ടാണു പല സ്ത്രീകളും സൈബര്‍ ആക്രമണങ്ങള്‍ മനസ്സില്‍ ഒതുക്കുന്നത്', അച്ചു പറയുന്നു. രാഷ്ട്രീയപ്രവേശം, ഫാഷന്‍ ലോകത്തെ ജീവിതം, അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍, സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന രീതിയിലെ വളര്‍ച തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കുന്ന അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം വനിതയില്‍ വായിക്കാം.

Keywords:  Thorough investigation needed regarding C Divakaran's disclosure says Achu Oommen, Kottayam, News, Politics, Allegation, Achu Oommen, Solar Case, Investigation, C Divakaran, CBI Report, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia